വിവാഹം നിശ്ചയിച്ച യുവതി കാമുനോടൊപ്പം നാടുവിട്ടു
Aug 30, 2017, 20:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.08.2017) വിവാഹം നടത്താന്‍ നിശ്ചയിച്ച യുവതി കാമുകനോടൊപ്പം നാടുവിട്ടു. മാവുങ്കാല്‍ പുതിയകണ്ടത്തെ യുവതിയാണ് ചൊവ്വാഴ്ച ആവിക്കര എ.കെ.ജി ക്ലബ്ബിനടുത്ത് താമസക്കാരനായ യുവാവിനൊപ്പം വീടുവിട്ടത്. ഗള്‍ഫുകാരനായ യുവാവുമായി യുവതിയുടെ വിവാഹം വ്യാഴാഴ്ച കിഴക്കുംകര മുച്ചിലോട്ടിനടുത്ത ചൈതന്യ ഓഡിറ്റോറിയത്തില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം ടൗണിലെ ബ്യൂട്ടിപാര്‍ലറിലേക്ക് പോവുന്നുവെന്ന് പറഞ്ഞാണ് യുവതി വീടുവിട്ടിറങ്ങിയത്. പിന്നീട് തിരിച്ചുവന്നില്ല. യുവതിയുടെ പിതാവ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ഒളിച്ചോടിയ കമിതാക്കള്‍ അജാനൂര്‍ ഇട്ടമ്മലിലെ ക്ഷേത്രത്തില്‍ വെച്ച് ബുധനാഴ്ച രാവിലെ വിവാഹം നടത്തിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ആറുമാസം മുമ്പാണ് ഗള്‍ഫുകാരനുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, Woman eloped with lover