വിവാഹം നിശ്ചയിച്ചിരുന്ന യുവതി എലിവിഷം ഉള്ളിൽച്ചെന്ന് മരിച്ചു
● ജൂലൈ 26-ന് ഉച്ചയോടെയാണ് അവശനിലയിൽ കണ്ടെത്തിയത്.
● വിവാഹം നിശ്ചയിച്ചിരുന്ന യുവതിയാണ് മരിച്ചത്.
● അശ്വതി ഇരട്ട സഹോദരിമാരിൽ ഒരാളാണ്.
● മാതാവ് പരേതയായ വത്സലയാണ്.
● ചന്തേര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ചന്തേര: (KasargodVartha) എലിവിഷം ഉള്ളിൽച്ചെന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പിലിക്കോട് കൊവ്വൽറോഡിലെ വിദ്യാധരന്റെ മകൾ അശ്വതി (23) ആണ് മരിച്ചത്.
കഴിഞ്ഞ ജൂലൈ 26-ന് ഉച്ചയോടെ എലിവിഷം ഉള്ളിൽച്ചെന്ന് വീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രി വൈകിയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചത്. യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നതായി പറയുന്നു.
ഇരട്ട സഹോദരിമാരിൽ ഒരാളാണ് മരിച്ച അശ്വതി. മാതാവ് പരേതയായ വത്സല. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Woman dies after consuming rat poison, under treatment in Pariyaram.
#KeralaNews #RatPoison #Death #Pariyaram #Chantera #Tragedy






