city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | വിളക്കിന്റെ സ്വിച് ഇടുന്നതിനിടെ വീട്ടമ്മയ്ക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം

Hemavathi
Photo: Arranged

സീതാംഗോളി കിന്‍ഫ്രാ പാര്‍കിലെ ഇന്റര്‍ലോക് നിര്‍മാണ കേന്ദ്രത്തില്‍ പാചക തൊഴിലാളിയായിരുന്നു

 

കാസര്‍കോട്: (KasargodVartha) വിളക്കിന്റെ (Light) സ്വിച് (Switch) ഇടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് (Electric shock) വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നനവുള്ള കൈ കൊണ്ട് സ്വിച് ഓൺ ചെയ്‌തത്‌ കൊണ്ടാണ് അപകടമെന്ന് സംശയിക്കുന്നു. മായിപ്പാടി (Maipady) കുതിരപ്പാടിയിലെ കാര്‍ത്തിക നിലയത്തിൽ ഹേമാവതി (53) യാണ് മരിച്ചത്. 

തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. വീടിന് പുറത്തെ ഷെഡിലാണ് (Shed) ഭക്ഷണം (Food) പാകം സൗകര്യം ഒരുക്കിയിരുന്നത്. ഷെഡിലേക്കുള്ള വിളക്കിന്റെ സ്വിചിടുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ്  തെറിച്ച് വീണ വീട്ടമ്മയെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  

സീതാംഗോളി കിന്‍ഫ്രാ പാര്‍കിലെ (KINFRA Industrial Park) ഇന്റര്‍ലോക് നിര്‍മാണ കേന്ദ്രത്തില്‍ പാചക തൊഴിലാളിയായിരുന്നു. ഗോപാല ഗട്ടിയാണ് ഭർത്താവ്. മക്കള്‍: അജിത്, അവിനാഷ്, അക്ഷയ. സഹോദരങ്ങള്‍: രമാനാഥ, മാലിനി, ചഞ്ചല, വത്സല, ശിവ. വിദ്യാനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Hemavathi

'നനവുള്ള കയ്യാൽ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്'

നനഞ്ഞ കയ്യാൽ വൈദ്യുതി ഉപകരണങ്ങൾ സ്പർശിക്കുന്നത് വളരെ അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് വൈദ്യുതാഘാതത്തിന് കാരണമാകും, ചില സന്ദർഭങ്ങളിൽ മരണത്തിലേക്ക് പോലും നയിച്ചേക്കാം. നമ്മുടെ ശരീരം ഒരു നല്ല വൈദ്യുതി ചാലകമാണ്. നനഞ്ഞ കയ്യാൽ വൈദ്യുതി ഉപകരണം സ്പർശിക്കുമ്പോൾ, വൈദ്യുതി നമ്മുടെ ശരീരത്തിലൂടെ ഒഴുകുകയും ഹൃദയം, തലച്ചോർ തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia