പ്രസവ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച യുവതിയും നവജാത ശിശുവും മരിച്ചു
Jun 4, 2016, 23:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/06/2016) സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച യുവതിയും നവജാത ശിശുവും മരിച്ചു. ബളാല്‍ കല്ലംചിറയിലെ കെ പി റഷീദ് - ഷക്കീന ദമ്പതികളുടെ മകള്‍ ഷിഫാന (24) ആണ് മരിച്ചത്. ഭര്‍ത്താവ് നീലേശ്വരം കൊട്രച്ചാലിലെ തഷ്‌രീഫ് ഗള്‍ഫിലാണ്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ഷിഫാനയെ കാഞ്ഞങ്ങാട്ടെ ശശിരേഖ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഉച്ചയോടെ ഡോക്ടര്‍ ശസ്ത്രക്രിയ വേണമെന്നു നിര്‍ദേശിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
വീട്ടുകാരില്‍ നിന്നും സമ്മതപത്രം വാങ്ങിച്ച ശേഷം ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട യുവതി മൂന്ന് മണിയോടെ അമിത രക്തസ്രാവം മൂലം മരണപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഗള്‍ഫിലായിരുന്ന ഷിഫാനയും തഷ് രീഫും നാല് മാസം മുമ്പാണ് നാട്ടില്‍ വന്നത്.
ഗള്‍ഫിലുള്ള പിതാവ് റഷീദും സഹോദരന്‍ നാസറും എത്തിയ ശേഷം മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ കല്ലഞ്ചിറ മഖാം ഖബര്‍സ്ഥാനില്‍ ഖബറടക്കും. മകള്‍: തസ്്മിയ. സഹോദരങ്ങള്‍: മുഹമ്മദ് റാഫി, മുഹമ്മദ് റാഷിദ
Keywords : Kanhangad, Death, Women, Husband, Kasaragod, Hospital, Treatment, Death, Operation, Shifana, Thashreef, Woman dies in labour room.