city-gold-ad-for-blogger

സ്വകാര്യബസ് സ്‌കൂട്ടിയിലിടിച്ച് യുവതി മരിച്ചു

നീലേശ്വരം: (www.kasargodvartha.com 13/11/2016) സ്വകാര്യബസ് സ്‌കൂട്ടിയിലിടിച്ച് പിഗ്മി കളക്ഷന്‍ ഏജന്റായ യുവതി മരിച്ചു. നീലേശ്വരം കൊല്ലമ്പാറ നെല്ലിയടുക്കത്തെ സവിത(28) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ പുല്ലാഞ്ഞിപ്പാറയിലാണ് അപകടമുണ്ടായത്. സവിത ഓടിച്ചുപോവുകയായിരുന്ന കെ എല്‍ 14 2025 നമ്പര്‍ സ്‌കൂട്ടിയില്‍ എതിരെ നിന്നും വരികയായിരുന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു.

കാഞ്ഞങ്ങാട്- നീലേശ്വരം- പരപ്പ റൂട്ടിലോടുന്ന കെ എല്‍ 60 കെ 8327 നമ്പര്‍ എം ആര്‍ എസ് ബസാണ് അപകടം വരുത്തിയത്. റോഡിലേക്ക് തെറിച്ചുവീണ സവിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സവിതയെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഉപേക്ഷിച്ചിരുന്നു. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഏക മകന്‍ കാര്‍ത്തിക് (നാലാം ക്ലാസ് വിദ്യാര്‍ത്ഥി, കീഴ്മല എഎല്‍പി സ്‌കൂള്‍). ഏക സഹോദരന്‍: ഗോകുല്‍ (എം എസ് സി വിദ്യാര്‍ത്ഥി, മൈസൂര്‍). പുതുക്കുന്നിലെ പരേതനായ ടി.ഗംഗാധരന്‍- പി സാവിത്രി ദമ്പതികളുടെ മകളാണ്. സിപിഎം കരിന്തളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം നീലേശ്വരം ഏരിയാ ട്രഷററുമാണ് സാവിത്രി.
സ്വകാര്യബസ് സ്‌കൂട്ടിയിലിടിച്ച് യുവതി മരിച്ചു

Keywords: Kasaragod, Kerala, Neeleswaram, Death, Accidental-Death, Police, Woman dies in accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia