ചെറുവത്തൂര്‍ മയ്യിച്ചയില്‍ ട്രെയിന്‍ തട്ടി സ്ത്രീയുടെ മൃതദേഹം ചിന്നി ചിതറിയ നിലയില്‍
Sep 23, 2016, 17:35 IST
ചെറുവത്തൂര്‍: (www.kasargodvartha.com 23/09/2016) ചെറുവത്തൂര്‍ മയ്യിച്ചയില്‍ ട്രെയിന്‍ തട്ടി സ്ത്രീയുടെ മൃതദേഹം ചിന്നി ചിതറിയ നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. വഴിയാത്രക്കാരാണ് സംഭവം കണ്ടത്. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ചന്തേര പോലീസ് അറിയിച്ചു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
Keywords: Kasaragod, Kerala, Cheruvathur, Deadbody, Train, Cheruvathur Mayyicha, Train hits, Woman dies after train hits.