കാസര്‍കോട് സ്വദേശിനി ബംഗളൂരുവില്‍ പ്രസവത്തിനുശേഷമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു
Dec 5, 2017, 17:21 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2017) കാസര്‍കോട് സ്വദേശിനി ബംഗളൂരുവില്‍ പ്രസവത്തിനുശേഷമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. ചെങ്കള എതിര്‍ത്തോട് സായികൃപയില്‍ താരാനാഥ്- പരേതയായ സുഗന്ധി ദമ്പതികളുടെ മകള്‍ കെ. ദിവ്യ(31)യാണ് മരിച്ചത്. മംഗളൂരു സ്വദേശിയും ബംഗളൂരുവില്‍ എഞ്ചിനീയറുമായ യതീന്ദ്രന്റെ ഭാര്യയാണ്.
ഞായറാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാമത്തെ പ്രസവത്തിനായി ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പ്രസവത്തിനു ശേഷമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കുഞ്ഞ് ആശുപത്രിയിലെ ഇന്‍ക്യുബേറ്ററിലാണ്.
മകള്‍: ഐഷാനി. ഏക സഹോദരന്‍ കെ. ദിഷാന്ത് (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, hospital, Treatment, Delivery treatment, Woman dies after delivery
Keywords: Kasaragod, Kerala, news, Death, hospital, Treatment, Delivery treatment, Woman dies after delivery