ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു
Feb 3, 2020, 15:30 IST
ചെര്‍ക്കള: (www.kasaragodvartha.com 03.02.2020) ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു. എടനീര്‍ ബായാര്‍മൂലയിലെ നാരായണന്റെ ഭാര്യയും ഉപ്പള ഹേരൂര്‍ കങ്ക്വെവെയിലെ ബാലു പൂജാരി-മുത്തു ദമ്പതികളുടെ മകളുമായ മാലതി (33)യാണ് മരിച്ചത്. ഏഴു മാസം ഗര്‍ഭിണിയായിരുന്നു മാലതി. പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു. ഇവിടെ വെച്ചാണ് ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
തൊണ്ടയിലും മൂത്രത്തിലും ഉണ്ടായ അണുബാധ രക്തത്തില്‍ കലര്‍ന്നതാണ് ശ്വാസ തടസത്തിന് കാരണമായതെന്ന് ആശുപത്രിയില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17നായിരുന്നു മാലതിയുടെയും നാരാണനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ചന്ദ്രശേഖര, ഇന്ദിര, ഭാരതി, ഹരിണാക്ഷി എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kasaragod, Kerala, news, Cherkala, hospital, Death, Woman, Woman died in Hospital < !- START disable copy paste -->