വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
Apr 2, 2018, 16:02 IST
ബദിയടുക്ക:(www.kasargodvartha.com 02/04/2018) വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുണ്ട്യത്തടുക്കയിലെ ഗണേശന്റെ ഭാര്യപുഷ്പാവതി(32) യാണ് മരിച്ചത്. മാര്‍ച്ച് 26 നാണ് പുഷ്പാവതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
അര്‍ളപ്പദവിലെ കൊറഗപ്പ പൂജാരി-കമല ദമ്പതികളുടെ മകളാണ് പുഷ്പാവതി. പുതിയ വീട് നിര്‍മ്മിക്കുന്നതിന് സ്വര്‍ണം പണയം വെച്ച് ബാങ്കില്‍ നിന്ന് പത്ത് ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും ഭര്‍ത്താവ് രോഗിയാണെന്നും ഈ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നും പുഷ്പാവതി പോലീസിന് മൊഴി നല്‍കിയിരുന്നു.
മക്കള്‍: സമിത്, ധനുഷ്. ഏക സഹോദരന്‍ രവി.
Keywords: News, Badiyadukka,Kasaragod, Kerala, Death, Treatment, Hospital, Police, Suicide,Woman died after consuming poison