പ്രണയവിവാഹം മുടക്കിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Apr 9, 2012, 16:09 IST
രാജപുരം: ഭാര്യയും രണ്ട് മക്കളുടെ പിതാവുമായ മധ്യവയസ്‌കനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെ സ്വന്തം വീട്ടുകാര്‍ എതിര്‍ത്തതില്‍ മനംനൊന്ത് ഒടയംചാലിനടുത്ത കൂരാങ്കോല്‍ ആലടുക്കത്തെ കണ്ണന്റെ മകള്‍ സിന്ധു(24) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ദേഹമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ യുവതിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ രാജപുരം എസ് ഐ കെ കൃഷ്ണന്‍ ഞായറാഴ്ച ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.
പ്രണയത്തിലായിരുന്ന അയ്യങ്കാവിലെ കുഞ്ഞിരാമനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു യുവതി.
കഴിഞ്ഞ ദിവസം രാത്രി സിന്ധുവും അച്ഛനും അമ്മയും മാതൃസഹോദരനും തമ്മില്‍ ഇതേചൊല്ലി വഴക്കടിച്ചിരുന്നു. ഇതിനിടയില്‍ സഹോദരി ബിന്ദുവിന്റെ വീടിനടുത്തേക്ക് നീങ്ങിയ യുവതി വീടിന് മുറ്റത്ത് വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

Keywords: Suicide-attempt, Woman, Rajapuram, Kasaragod