city-gold-ad-for-blogger

കുടിവെള്ളമെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയെ അക്രമിച്ച ഭര്‍തൃമാതാവിനും മകള്‍ക്കുമെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.02.2019) കുടിവെള്ളമെടുക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടയില്‍ യുവതിയെ ഭര്‍തൃമാതാവും മകളും അക്രമിച്ചു. ചിത്താരി കടപ്പുറത്തെ ഉഷയെ (40)യാണ് ഭര്‍തൃ മാതാവ് രാധയും മകള്‍ ശ്രുതിയും ചേര്‍ന്ന് അക്രമിച്ചതെന്നാണ് പരാതി. ഉഷയുടെ അമ്മ സരോജിനി ബുധനാഴ്ച ഉച്ചയോടെ പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ പോയപ്പോള്‍ രാധ ഇവരെ തെറിവിളിച്ചു.
കുടിവെള്ളമെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയെ അക്രമിച്ച ഭര്‍തൃമാതാവിനും മകള്‍ക്കുമെതിരെ കേസ്

ഇത് കേട്ടെത്തിയ ഉഷയെയും രാധ തെറിവിളിക്കുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തു. ഇതിനിടയില്‍ എത്തിയ ശ്രുതിയും രാധയും ചേര്‍ന്ന് ഉഷയുടെ കൈ പിടിച്ച് തിരിക്കുകയും തള്ളി താഴെയിടുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ രാധക്കും ശ്രുതിക്കുമെതിരെ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Woman attacked; Case against 2, Kanhangad, Kasaragod, News, Clash, Attack, Case.
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia