city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്ലേ­ഡ് ഇ­ട­പാ­ട് ന­ട­ത്തി­വ­ന്ന യുവ­തി അ­റ­സ്റ്റി­ലാ­യി

ബ്ലേ­ഡ് ഇ­ട­പാ­ട് ന­ട­ത്തി­വ­ന്ന യുവ­തി അ­റ­സ്റ്റി­ലാ­യി
കാസര്‍­കോട്: ക്വാര്‍­ട്ടേ­ഴ്‌­സ് കേ­ന്ദ്രീ­ക­രി­ച്ച് ബ്ലേ­ഡ് ഇ­ട­പാ­ട് ന­ട­ത്തി­വ­ന്ന യു­വ­തി­യെ വി­ദ്യാ­ന­ഗ­ര്‍ എസ്.ഐ. ടി. ഉ­ത്തം­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം അ­റ­സ്­റ്റു­ചെ­യ്­തു. ഉ­ളി­യ­ത്ത­ടു­ക്ക­യില്‍ വാ­ട­ക ക്വാര്‍­ട്ടേ­ഴ്‌­സില്‍ താ­മ­സി­ക്കു­ന്ന ബി.എം. റം­ലാ ബീ­വി­യെ­യാ­ണ് (46) തി­ങ്ക­ളാഴ്­ച ഉ­ച്ച­യോ­ടെ അ­റ­സ്­റ്റു­ചെ­യ്­ത­ത്.

ക്വാര്‍­ട്ടേ­ഴ്‌­സില്‍ നിന്നും ഒമ്പ­ത് ബ്ലാ­ങ്ക് മു­ദ്ര­പ­ത്രം, പ­ണം എ­ഴു­താ­ത്ത വിവി­ധ ബാ­ങ്കു­ക­ളു­ടെ ഒമ്പ­ത് ചെ­ക്ക്‌­ലീ­ഫ്, ഒ­രു ബൈ­ക്കി­ന്റെ ആര്‍.സി. ബു­ക്ക് എ­ന്നി­വയും പി­ടി­ച്ചെ­ടു­ത്തി­ട്ടു­ണ്ട്. ര­ഹ­സ്യ­വി­വ­ര­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­യി­രു­ന്നു റെ­യ്‌­ഡെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. കൊ­ടും­പ­ലി­ശ­യ്­ക്കാ­ണ് റം­ല പ­ണം നല്‍­കി­യി­രു­ന്ന­തെ­ന്ന് പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്ത­മാ­യി­ട്ടുണ്ട്. റം­ല­യു­ടെ ബ്ലേ­ഡില്‍ കു­രുങ്ങി­യ നി­ര­വ­ധി­പേര്‍ ഇ­തിന­കം ത­ന്നെ വ­ഴി­യാ­ധാ­ര­മാ­യി­ട്ടുണ്ട്.

15 മു­തല്‍ 20 ശ­ത­മാ­നം വ­രെ പലി­ശ ഈ­ടാ­ക്കി­വ­ന്ന­താ­യാ­ണ് പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തില്‍ സൂ­ച­ന ല­ഭി­ച്ച­ത്. റംല­യെ തി­ങ്ക­ളാഴ്ച വൈ­കി­ട്ടോ­ടെ കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കും.

Keywords:  Kasaragod, Uliyathaduka, Vidya Nagar, Police, Police-raid, Rupee, Arrest, Stamp Paper, Malayalam News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia