ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ന്ന യുവതി അറസ്റ്റില്‍
May 24, 2013, 00:36 IST
ബദിയഡുക്ക: ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത് മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സകലേശ്പുരത്തെ ഷാഹിനയെ(26) യാണ് ബദിയഡുക്ക എസ്.ഐ എം.ലക്ഷമണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ബദിയഡുക്കയിലെ വ്യാപാരിയായ ജലീലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മെയ് 17ന് രാത്രിയാണ് ജലീലിന്റെ ഭാര്യ ഹസീനയുടെ സ്വര്‍ണവുമെടുത്ത് ഷാഹിന സകലേശ്പുരത്തേക്ക് മുങ്ങിയത്. സകലേഷ്പുരത്ത് മുമ്പ് ഒരുമിച്ച് ജോലിചെയ്തിരുന്ന ഒരു യുവാവുമായി ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകിട്ട് വിടഌില്‍വെച്ച് ഷാഹിനയെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണംപോയ സ്വര്‍ണാഭരണങ്ങള്‍ മുഴുവനും ഷാഹിനയുടെ കയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തു.
ഷാഹിനയുടെ കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഭര്‍ത്താവില്‍ നിന്നാണ് സകലേശ്പൂരിലെ യുവാവുമായുള്ള ബന്ധത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. താന്‍ ഭാര്യയുമായി ഏറെകാലമായി അകന്നുകഴിയുകയാണെന്നും ഭര്‍ത്താവ് പോലീസിന് മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയുടെയും സകലേശ്പൂരിലെ യുവാവിന്റെയും മൊബൈല്‍ ഫോണുകള്‍ ഒരേ ടവറിന് കീഴിലാണെന്ന് പോലീസ് കണ്ടെത്തി. പീന്നിട് പോലീസ് നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം മോഷണവുമായി ബന്ധപ്പെട്ടും മോഷണം നടത്തിയ യുവതിക്ക് അഭയം നല്‍കിയതിനും സകലേശ്പൂരിലെ യുവാവിനെതിരെ പോലീസ് കേസെടുക്കാതെ രക്ഷപ്പെടാന് അവസരമൊരുക്കിയതായി ആക്ഷേപമുയര്‍ന്നീട്ടുണ്ട്.
ബദിയഡുക്കയിലെ വ്യാപാരിയായ ജലീലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മെയ് 17ന് രാത്രിയാണ് ജലീലിന്റെ ഭാര്യ ഹസീനയുടെ സ്വര്‍ണവുമെടുത്ത് ഷാഹിന സകലേശ്പുരത്തേക്ക് മുങ്ങിയത്. സകലേഷ്പുരത്ത് മുമ്പ് ഒരുമിച്ച് ജോലിചെയ്തിരുന്ന ഒരു യുവാവുമായി ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകിട്ട് വിടഌില്‍വെച്ച് ഷാഹിനയെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണംപോയ സ്വര്‍ണാഭരണങ്ങള്‍ മുഴുവനും ഷാഹിനയുടെ കയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തു.

അതേസമയം മോഷണവുമായി ബന്ധപ്പെട്ടും മോഷണം നടത്തിയ യുവതിക്ക് അഭയം നല്‍കിയതിനും സകലേശ്പൂരിലെ യുവാവിനെതിരെ പോലീസ് കേസെടുക്കാതെ രക്ഷപ്പെടാന് അവസരമൊരുക്കിയതായി ആക്ഷേപമുയര്‍ന്നീട്ടുണ്ട്.
Keywords: Kerala, Kasaragod, Badiadka, Police, Arrest, Robbery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.