വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറിയ കേസ്: ഇടനിലക്കാരി അറസ്റ്റില്‍
Mar 7, 2015, 09:45 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2015) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പെണ്‍വാണിഭ സംഘത്തിന് കൈമാറിയ കേസില്‍ ഇടനിലക്കാരിയായ യുവതി അറസ്റ്റിലായി. കര്‍ണാടക ഷിമോഗ സ്വദേശിനി ജാസ്മിനെ (40)യാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. ജാസ്മിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മംഗല്‍പാടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഈ കേസിലെ മുഖ്യപ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ സിയാഹുല്ലയെ (38) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മംഗല്‍പാടി ക്വാര്‍ട്ടേഴ്‌സില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ സിയാഹുല്ല പ്രലോഭിപ്പിച്ച് കാസര്‍കോട്ടേയും മംഗളൂരുവിലെയും ലോഡ്ജുകളില്‍ കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച ശേഷം അന്തര്‍സംസ്ഥാന പെണ്‍വാണിഭ മാഫിയാ സംഘത്തിന് കൈമാറുകയായിരുന്നു.
ജാസ്മിനാണ് ഇതിന് ഇടനിലക്കാരിയായി നിന്നത്. പെണ്‍കുട്ടി സ്‌കൂളിലെത്താത്തിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് പീഢന വിവരം പുറത്തുവന്നത്. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന സിയാഹുല്ലയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ കിട്ടുന്നതിനായി പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കി.

Keywords : Kasaragod, Kerala, Arrest, Accuse, Molestation, Police, Investigation, Jasmina, Siyahullah.