വെള്ളമെടുക്കുന്നതിനിടെ യുവതി കിണറില്‍ വീണു; രക്ഷപ്പെടുത്താന്‍ ഇറങ്ങിയ ഭര്‍ത്താവും കുടുങ്ങി
Aug 26, 2015, 21:48 IST
കാസര്‍കോട്: (www.kasargodvartha.com 26/08/2015) വെള്ളമെടുക്കുന്നതിനിടെ യുവതി അബദ്ധത്തില്‍ വീട്ടുപറമ്പിലെ കിണറില്‍ വീണു. രക്ഷപ്പെടുത്താനായി ഇറങ്ങിയ ഭര്‍ത്താവും കിണറില്‍ കുടുങ്ങി. ബുധനാഴ്ച ഉച്ചയോടെ മുളിയാര്‍ മുണ്ടക്കൈയിലാണ് സംഭവം.
മുണ്ടക്കൈയിലെ ഷാഫിയുടെ ഭാര്യ റുഖിയ (36)യാണ് വെള്ളം കോരുന്നതിനിടെ 20 അടി താഴ്ചയുള്ള കിണറില്‍ വീണത്. റുഖിയയെ രക്ഷപ്പെടുത്താന്‍ ഭര്‍ത്താവ് ഷാഫിയും കിണറിലിറങ്ങിയെങ്കിലും സാധിച്ചില്ല. ഇതേതുടര്‍ന്ന് വീട്ടുകാര്‍ കാസര്‍കോട് ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുയായിരുന്നു. അഡീ. സ്റ്റേഷന്‍ ഓഫീസര്‍ ടി.വി അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കിണറിലിറങ്ങുകയും ദമ്പതികളെ കരക്കെത്തിക്കുകയുമായിരുന്നു.
കിണറിന്റെ പടവില്‍ പിടിച്ചു നില്‍കുകയായിരുന്ന ഇവര്‍ ശ്വാസം കിട്ടാതെ അവശ നിലയിലായിരുന്നു. വീഴ്ചയില്‍ റുഖിയയ്ക്ക് പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കിണറിന്റെ പടവില്‍ പിടിച്ചു നില്‍കുകയായിരുന്ന ഇവര്‍ ശ്വാസം കിട്ടാതെ അവശ നിലയിലായിരുന്നു. വീഴ്ചയില്‍ റുഖിയയ്ക്ക് പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Keywords : Well, Kasaragod, Kerala, Wife, Husband, Fire force, Muliyar, Rukiya, Shafi.