city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ഗീയ ധ്രുവീകരണം: മതനിരപേക്ഷ സമൂഹം കടമകള്‍ നിറവേറ്റണം- വിസ്ഡം സന്ദേശ പ്രയാണത്തിന് തുടക്കമായി

മഞ്ചേശ്വരം: (www.kasargodvartha.com 28/08/2016) സമൂഹത്തില്‍ സാമുദായിക ധ്രുവീകരണവും വിഭാഗീയതയും ഇല്ലായ്മ ചെയ്യുന്നതിന് മതനിരപേക്ഷ സമൂഹം കടമകള്‍ നിറവേറ്റാന്‍ തയ്യാറാവണമെന്ന് വിസ്ഡം സംസ്ഥാന സംഗമം ആഹ്വാനം ചെയ്തു. ആന്റി ടെററിസം എവെയ്ക്കനിംഗ് കാമ്പെയ്‌നിന്റെ രണ്ടാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുഞ്ചത്തൂരില്‍ സന്ദേശ പ്രയാണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് സനാഉല്ല മുജീബ് അഹ്മദ് ഉമരി നിര്‍വഹിച്ചു. വിസ്ഡം സംസ്ഥാന വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി അധ്യക്ഷത വഹിച്ചു.

വോട്ട് ബാങ്കും അധികാരവും ലക്ഷ്യമാക്കി രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങളെ ബലികഴിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താന്‍ സമൂഹം മുന്നോട്ടു വരണം. ഇസ്‌ലാമിക സംസ്‌കാരത്തേയും അടയാളങ്ങളേയും തീവ്രവാദത്തിന്റെ പ്രതീകമായി ചിത്രീകരിച്ച് ഇസ്‌ലാമിക സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ ജാഗ്രതയോടെ കാണണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാവുന്ന വിധം നിലപാടുകള്‍ സ്വീകരിക്കുന്ന മുസ്‌ലിം പണ്ഡിതന്‍മാരും നേതാക്കളും ഒറ്റുകാരായാണ് സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നും കൂട്ടിച്ചേര്‍ത്തു. മതാധ്യാപനങ്ങളുടെ ദുര്‍ വ്യാഖ്യാനമാണ് തീവ്രവാദ വര്‍ഗീയ സമീപനങ്ങള്‍ക്ക് കാരണമാകുന്നതെന്നും യഥാര്‍ത്ഥ സ്രോതസുകളില്‍ നിന്നുള്ള ശരിയായ മതപഠനം സമാധാനപൂര്‍ണമായ സമൂഹസൃഷ്ടിക്ക് അനിവാര്യമാണെന്നും സംഗമം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

ഓഫീസ് സമയത്ത് മതപരമായ ആഘോഷങ്ങളും ചടങ്ങുകളും ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ ഒന്നാമത്തെ ശത്രു എന്നും, പിഴച്ച കക്ഷി എന്നും പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയ ഖവാരിജിന്റെ ആധുനിക രൂപമെന്ന് ലോക ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ ഫത്‌വ നല്‍കിയ ഐ എസ്. ഐ എസിനെതിരെ ആദര്‍ശ യുദ്ധത്തിന് ശക്തി കൂട്ടാന്‍ സംഗമം കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു. നിര്‍ബന്ധ മതപരിവര്‍ത്തനം മതവിരുദ്ധവും രാഷ്ട്ര വിരുദ്ധവുമാണ്. എന്നാല്‍ മത പ്രബോധന പ്രവര്‍ത്തനങ്ങളെ തീവ്രവാദമായി അവതരിപ്പിക്കുന്ന ഭരണഘടനാ വിരുദ്ധമായ സംഘ്പരിവാര്‍ അജണ്ടയെ മതേതര സമൂഹം തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണം.

ഐ എസ് മത നിഷിദ്ധം, മാനവ വിരുദ്ധം സെമിനാറുകളുടെ തുടര്‍ച്ചയായി വര്‍ഗീയ ധ്രുവീകരണത്തിനെതിരെ മുഴുവന്‍ ജില്ലകളിലും മാഹിയിലും സന്ദേശ പ്രയാണം നടത്തും. ഡോക്യൂമെന്ററി പ്രദര്‍ശനം, സന്ദേശ രേഖാ വിതരണം, എല്‍ സി ഡി പ്രഭാഷണം, ബുക്ക് കൗണ്ടര്‍, വിസ്ഡം കിയോസ്‌ക് തുടങ്ങിയവ സന്ദേശ യാത്രയോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, സി എച്ച് കുഞ്ഞമ്പു (മുന്‍ എം എല്‍ എ), വിസ്ഡം ജനറല്‍ കണ്‍വീനര്‍ ടി കെ അഷ്‌റഫ്, കെ പി സതീഷ് ചന്ദ്രന്‍ (സി പി എം), എം സി ഖമറുദ്ദീന്‍ (മുസ്‌ലിം ലീഗ്), അര്‍ഷദ് വോര്‍ക്കാടി (കോണ്‍ഗ്രസ്), അസീസ് കടപ്പുറം (ഐ എന്‍ എല്‍), സി പി സലീം, ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സജ്ജാദ്, ഖത്തര്‍ കേരള ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് കെ ടി ഫൈസല്‍, താജുദ്ദീന്‍ സ്വലാഹി, എം എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി നസീഫ്, നൗഫല്‍ മദീനി, എം മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ കൊട്ടാരം എന്നിവര്‍ സംസാരിച്ചു.

വര്‍ഗീയ ധ്രുവീകരണം: മതനിരപേക്ഷ സമൂഹം കടമകള്‍ നിറവേറ്റണം- വിസ്ഡം സന്ദേശ പ്രയാണത്തിന് തുടക്കമായി

Keywords : Manjeshwaram, Programme, Inauguration, Kasaragod, Campaign, Anti Terrorism Campaign, Wisdom Anti terrorism campaign starts. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia