city-gold-ad-for-blogger

ഇലക്ട്രിസിറ്റി ലൈന്‍മാനെ മര്‍ദിച്ച വയര്‍മാന്‍ അറസ്റ്റില്‍

ഇലക്ട്രിസിറ്റി ലൈന്‍മാനെ മര്‍ദിച്ച വയര്‍മാന്‍ അറസ്റ്റില്‍
Navas
കാസര്‍കോട്: വൈദ്യുതി ബന്ധം വിഛേദിക്കുന്ന വിവരം അറിയിക്കാനെത്തിയ ഇലക്ട്രിസിറ്റി ലൈമാനെ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത വയര്‍മാനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.ഇ.ബി. ചെര്‍ക്കള സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനും കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു.) ചെര്‍ക്കള യൂണിറ്റ് സെക്രട്ടറിയുമായ എറണാകുളത്തെ ഫരീദിന്റെ മകന്‍ എ.പി. നവാസി (31) നെ അക്രമിച്ച വയര്‍മാന്‍ ബേവിഞ്ച കല്ലുങ്കൂട്ടത്തെ എ.ടി അബ്ദുല്ലയെ (48) യാണ് വിദ്യാനഗര്‍ എസ്.ഐ ടി. ഉത്തംദാസും സംഘവും അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മസ്ദൂര്‍ ഉണ്ണികൃഷ്ണനെയും കൈയ്യേറ്റം ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നു.

ബേവിഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ കണ്‍സ്യൂമര്‍ നമ്പര്‍ 30313 നമ്പര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിക്കുന്ന വിവരം അറിയിക്കാനെത്തിയതായിരുന്നു നവാസും ഉണ്ണികൃഷ്ണനും. മുഹമ്മദ് കുഞ്ഞിയില്ലാത്തതിനാല്‍ വീട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞു. മുഹമ്മദ് കുഞ്ഞിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വയര്‍മാനായ അബ്ദുല്ലയെ കുടിശിക അടക്കാന്‍ ഏല്‍പിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

പണം വയര്‍മാന്‍ ഇതുവരെ അടച്ചിട്ടില്ലെന്നും വൈകിയാല്‍ വൈദ്യുതി കട്ട് ചെയ്യുമെന്നും അറിയിച്ച് ജീവനക്കാര്‍ ബൈക്കില്‍ മടങ്ങുമ്പോള്‍ ബേവിഞ്ചയില്‍ വെച്ച് അബ്ദുല്ല നവാസിനയെയും ഉണ്ണികൃഷ്ണനെയും തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. നവാസിന്റെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തു. പരിക്കേറ്റ നവാസിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ ഫ്യൂസ് ഊരിയാല്‍ കൊന്നുകളയുമെന്നായിരുന്നു വയര്‍മാനായ അബ്ദുല്ലയുടെ ഭീഷണി. അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സംഭവം.

Keywords:  Electricity, Arrest, Attack, Police, Vidya Nagar, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia