Expansion | ഒന്നാം വാർഷിക നിറവിൽ കാസർകോട് വിൻടെച്ച് ആശുപത്രി; നിരവധി പുതിയ സൗകര്യങ്ങൾ ജനങ്ങള്‍ക്ക് സമർപ്പിച്ചു
● പ്രമുഖ വ്യക്തികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
● ഒമ്പത് പുതിയ മെഡിക്കൽ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
കാസർകോട്: (KasargodVartha) ഒന്നാം വാർഷിക നിറവിലുള്ള കാസർകോട് വിൻടച്ച് ആശുപത്രിയിൽ നിരവധി പുതിയ സൗകര്യങ്ങൾ ജനങ്ങള്‍ക്ക് സമർപ്പിച്ചു. മോഡേൺ എംആർഐ, സിടി സ്കാൻ, സ്ട്രോക്ക് സ്ക്രീനിങ് സെന്റർ, സെമി റോബോട്ടിക് ന്യൂറോ-ഓർത്തോ റീഹാബിലിറ്റേഷൻ സെന്റർ, ജില്ലയിൽ ആദ്യമായി ഐവിഎഫ് - ജനിതക പരിശോധനാ കേന്ദ്രം എന്നിവയാണ് തുറന്ന് കൊടുത്തത്.
മോഡേൺ എംആർഐ - സി ടി സ്കാൻ അടങ്ങിയ റേഡിയേയാളജി ഡിപ്പാർട്‌മെൻറ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമർപ്പിച്ചു. ഇതോടെ ജില്ലയിലെ ആദ്യത്തെ എംആർഐ സ്‌കാനർ ഉള്ള ആശുപത്രിയായി വിൻടച്ച് മാറി. അത്യാപത്തിൽ നിന്നും ഉടനടി മോചനം സാധിക്കുന്ന സുസജ്ജമായ സ്ട്രോക്ക് സ്ക്രീനിങ് സെന്റർ എടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദഭാരതിയും, ജില്ലയിലെ ആദ്യത്തെ സെമി ഓട്ടോമാറ്റിക് ന്യൂറോ ഓർത്തോ റിഹാബിലിറ്റേഷൻ ഫിസിയോതെറാപ്പി യൂണിറ്റ് ഫാദർ മാത്യു ബേബിയും അനാച്ഛാദനം ചെയ്തു.
ഇന്ത്യയിലെ ഏറ്റവും മികച്ച ഐവിഎഫ് - ജനിതക പരിശോധനാ കേന്ദ്രമായ സിഡ്‌സ് ഓഫ് ഇന്നസെൻസ് ഫെർട്ടിലിറ്റി യൂണിറ്റ് സിനിമാതാരം ശ്വേതാ മേനോനും സമർപ്പിച്ചു. ഒരു കുഞ്ഞെന്ന സ്വപ്ന പ്രതീക്ഷ സഫലമാക്കാൻ ഉതകുന്ന ചികിത്സാപദ്ധതിയാണ് വിൻടച്ച് ആശുപത്രിയിൽ സാഫല്യമായത്.
കാസർകോട് ജില്ലയിലെ ആരോഗ്യരംഗത്ത് ഒരു വലിയ നാഴികക്കല്ലായി മാറിയിരിക്കുകയാണ് വിൻടച്ച് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി. ഒന്നാം വാർഷികം ആഘോഷിക്കുന്ന ആശുപത്രി, ജില്ലയിലെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന ആരോഗ്യ സേവനങ്ങളിൽ ഒരു വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. നിരവധി പുതിയ സൗകര്യങ്ങൾ ആശുപത്രിയിൽ സമർപ്പിച്ചതോടെ ജനങ്ങൾക്ക് കൂടുതൽ മികച്ച ചികിത്സ ലഭ്യമാകും.
സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സേവനങ്ങളാണ് ഇനി വിൻടച്ച് ആശുപത്രിയിൽ ലഭ്യമാകുകയെന്ന് അധികൃതർ അറിയിച്ചു. ഈ പുതിയ സൗകര്യങ്ങൾ ജില്ലയിലെ ആരോഗ്യ രംഗത്തെ ഒരു പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനറൽ മെഡിസിൻ, കാർഡിയോളജി, ന്യൂറോളജി, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ്, ഇഎൻടി, ജനറൽ സർജൻ, ഡെർമറ്റോളജി, ലാബ് എന്നിവയുടെ ഒമ്പത് പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ആതുര ശുശ്രൂഷാരംഗത്ത് കാസർകോടിന്റെ മുഖച്ഛായ മാറ്റിയെടുത്ത് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയായി വിൻടച്ച് രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ആതുര സേവനരംഗത്ത് പതിറ്റാണ്ടുകാലത്തെ ദീർഘപരിചയസമ്പത്തുള്ള വിൻടച്ച് ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റിന്റെ നേതൃത്വ പാടവത്തിൽ ഇന്ത്യയിലെ തന്നെ മികച്ച സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും പാരാമെഡിക്കൽ ടീമും നഴ്‌സിംഗ് സ്റ്റാഫുകളുമാണ് വിൻടച്ച് ആശുപതിയിൽ സേവനമനുഷ്‌ഠിക്കുന്നത്.
ഒപ്പം മംഗ്ളൂറിൽ ലഭിക്കുന്ന മികച്ച ചികിത്സയും പരിശോധനകളും ഇപ്പോൾ കാസർകോടും സാധ്യമായിരിക്കുന്നു. ചുരുങ്ങിയ ചിലവിൽ മികച്ച ചികിത്സയ്ക്കാണ് വിൻടച്ച് ഊന്നൽ നൽകുന്നതെന്ന് ചെയർമാൻ അബ്ദുൽ ലത്തീഫ് പറഞ്ഞു. ഏതു സാധാരണക്കാരനും പോക്കറ്റിൽ ഒതുങ്ങുന്ന ചികിത്സയ്ക്കാണ് പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ആശുപത്രി ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, സ്ഥാപക ഡയറക്ടർ അബ്ദുൽ കരീം കോളിയാട്, മാനേജിംഗ് ഡയറക്ടർ ഡോ. ഇസ്മാഈൽ ഫവാസ്, സ്ഥാപക ഡയറക്ടർ ഹനീഫ് അരമന, ഡയറക്ടർമാരായ മുഹമ്മദ് ദിൽഷാദ്, ഡോ. ഹസീന ഹനീഫ്, ഡോ. ആയിഷത്ത് ഷക്കീല, മുഹമ്മദ് ഇർഷാദ്, സീഡ്‌സ് ഓഫ് ഇന്നസെൻസിന്റെ മാനേജിങ് ഡയറക്ടർ ഡോ. ഗൗരി അഗർവാൾ, വിൻടച്ച് മെഡിക്കൽ ഡയറക്ടർ ഡോ. മുനവ്വർ ഡാനിഷ്, ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക, സി എച്ച് സെന്റർ പ്രതിനിധികൾ തുടങ്ങി സാമൂഹ്യ, സാംസ്‌കാരിക, സാമൂഹ്യ, ആരോഗ്യ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു.
#WinTouhHospital #Kasargod #Kerala #India #MRI #CTscan #IVF #healthcare #medicalfacilities