city-gold-ad-for-blogger

വിന്‍ടച്ച് ബില്‍ഡേഴ്‌സ് ലോഞ്ചിംഗ് ഇര്‍ഫാന്‍ പത്താന്‍ നിര്‍വ്വഹിച്ചു

വിന്‍ടച്ച് ബില്‍ഡേഴ്‌സ് ലോഞ്ചിംഗ് ഇര്‍ഫാന്‍  പത്താന്‍ നിര്‍വ്വഹിച്ചു
കാസര്‍കോട്: വിന്‍ടച്ച് ബില്‍ഡേഴ്‌സിന്റെ നൂതന സംരഭമായ പാമഡോസ് വില്ലയുടെ ലോഞ്ചിംഗ് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് താരവും വിന്‍ടച്ച് ബില്‍ഡേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ ഇര്‍ഫാന്‍ പത്താന്‍ നിര്‍വ്വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നാദിര്‍ഷയും സംഘവും  അവതരിപ്പിച്ച  സംഗീത നിശയില്‍ ഷോണ ഘോഷാലും പ്രസിദ്ധ തമിഴ് ഗായിക വിദ്യാ വിജയും ഗാനങ്ങള്‍ ആലപിച്ചു. ദക്ഷിണേന്ത്യയില്‍ ആദ്യമായ റഷ്യന്‍ ടീം ബബിള്‍ ഡാന്‍സ് കാണികളുടെ കൈയ്യടി നേടി. സിനിമാറ്റിക്ക് ഡാന്‍സും, അക്രോബാറ്റിക് ഡാന്‍സും ഒപ്പം ഷാഫി കൊല്ലവും സംഘവും അവതരിപ്പിച്ച മാപ്പിളപ്പാട്ടും കാണികള്‍ക്ക് നവ്യാനുഭവമായി. കലാവിരുന്നിന്റെ ഭാഗമായി അവതരിപ്പിച്ച കോമഡി സ്‌കിറ്റ് പരിപാടിക്ക് കൊഴുപ്പേകി. ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തയായ രജ്ഞിനി ഹരിദാസായിരുന്നു കലാവിരുന്നിന്റെ അവതാരിക.
വിന്‍ടച്ച് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, വൈസ് ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ്, മാനേജിംഗ് ഡയറക്ടര്‍ ഹനീഫ് അരമന, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെയര്‍ക്കളം അബ്ദുല്ല, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, പി.ബി അഹമ്മദ് തുടങ്ങിയവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
വന്‍ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
വിന്‍ടച്ച് ബില്‍ഡേഴ്‌സ് ലോഞ്ചിംഗ് ഇര്‍ഫാന്‍  പത്താന്‍ നിര്‍വ്വഹിച്ചു
വിന്‍ടച്ച് ബില്‍ഡേഴ്‌സ് ലോഞ്ചിംഗ് ഇര്‍ഫാന്‍  പത്താന്‍ നിര്‍വ്വഹിച്ചു
വിന്‍ടച്ച് ബില്‍ഡേഴ്‌സ് ലോഞ്ചിംഗ് ഇര്‍ഫാന്‍  പത്താന്‍ നിര്‍വ്വഹിച്ചു
വിന്‍ടച്ച് ബില്‍ഡേഴ്‌സ് ലോഞ്ചിംഗ് ഇര്‍ഫാന്‍  പത്താന്‍ നിര്‍വ്വഹിച്ചു
Keywords: Kasaragod, Win touch Builders,  launching ceremony

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia