അക്രമത്തിന് മുതിരും മുമ്പ് യുവാക്കള്‍ ഈ വാര്‍ത്ത വായിക്കുക; 2 കേസില്‍ അകപ്പെട്ടാല്‍ പണികിട്ടും
Oct 25, 2019, 11:56 IST
കാസര്‍കോട്: (www.kasargodvartha.com 25.10.2019) ക്രിമിനല്‍ സ്വഭാവമുള്ള രണ്ട് കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് കാസര്‍കോട് സി ഐ സി എ അബ്ദുര്‍ റഹീം മുന്നറിയിപ്പ് നല്‍കി. കേസുകളില്‍പെട്ട് മുങ്ങി നടക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി ആരംഭിച്ചതായി സി ഐ അറിയിച്ചു. കാസര്‍കോട് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകം, കവര്‍ച്ച, സാമുദായിക കലാപം എന്നീ കേസുകളില്‍പെട്ട് നിരവധി പേരാണുള്ളത്.
കോടതിയില്‍ നിന്നും വാറണ്ട് അയച്ചിട്ടും ഹാജരാവാതെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും നിരവധി പേര്‍ കഴിയുന്നുണ്ട്. ഇത്തരം പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ സ്വമേധയാ ഹാജരായില്ലെങ്കില്‍ കര്‍ശന നടപടിയുമായി മുന്നോട്ടു പോകാനാണ് പോലീസിന്റെ തീരുമാനം. കാപ്പ ചുമത്തിയാല്‍ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ ജയിലില്‍ കഴിയേണ്ടി വരും. വീണ്ടും കുഴപ്പങ്ങളുണ്ടാക്കിയാല്‍ വീണ്ടും കാപ്പ ചുമത്തി അകത്താക്കാനും പോലീസിന് കഴിയും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kasaragod, News, Kerala, Police, Youth, case, court, will take must action against criminals; says by police
കോടതിയില്‍ നിന്നും വാറണ്ട് അയച്ചിട്ടും ഹാജരാവാതെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും നിരവധി പേര്‍ കഴിയുന്നുണ്ട്. ഇത്തരം പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ സ്വമേധയാ ഹാജരായില്ലെങ്കില്‍ കര്‍ശന നടപടിയുമായി മുന്നോട്ടു പോകാനാണ് പോലീസിന്റെ തീരുമാനം. കാപ്പ ചുമത്തിയാല്‍ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ ജയിലില്‍ കഴിയേണ്ടി വരും. വീണ്ടും കുഴപ്പങ്ങളുണ്ടാക്കിയാല്‍ വീണ്ടും കാപ്പ ചുമത്തി അകത്താക്കാനും പോലീസിന് കഴിയും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->