city-gold-ad-for-blogger

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി; ബിജെപി നേതാക്കള്‍ക്ക് എസ് പിയുടെ ഉറപ്പ്

കാസര്‍കോട്: (www.kasargodvartha.com 04.10.2017) ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ജില്ലയില്‍ നിന്ന് പങ്കെടുക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കും വാഹനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ചൊവ്വാഴ്ച ജില്ലയുടെ പലഭാഗങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചു വിടുകയും ബസ്സുകളും മറ്റു വാഹനങ്ങളും കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു.

ഇതില്‍ ആറ് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി എസ് പി പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി പി. രമേഷ് എന്നിവരാണ് എസ് പിയെ കണ്ടത്. ചൊവ്വാഴ്ച രാത്രിയില്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എന്‍. മധു ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ബസ് തകര്‍ത്തവര്‍ക്കെതിരെ പരാതി നല്‍കി.

കണ്ണൂരിലെ മമ്പറം മുതല്‍ തലശ്ശേരി വരെ നടക്കുന്ന ജനരക്ഷായാത്രയില്‍ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

അമിത്ഷാ ഉദ്ഘാടനം ചെയ്യുന്ന ജനരക്ഷാ യാത്രയ്ക്ക് പങ്കെടുക്കാന്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെ കല്ലേറും അക്രമവും; സ്ഥലത്ത് സംഘര്‍ഷാവസ്ഥ, റോഡ് ഉപരോധിച്ചു

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി; ബിജെപി നേതാക്കള്‍ക്ക് എസ് പിയുടെ ഉറപ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Attack, BJP, Will take Action against attackers: SP

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia