city-gold-ad-for-blogger

കുത്തകപത്രങ്ങള്‍ക്കെതിരെ സമരം ശക്തമാക്കുമെന്ന് ഏജന്റുമാര്‍

കുത്തകപത്രങ്ങള്‍ക്കെതിരെ സമരം ശക്തമാക്കുമെന്ന് ഏജന്റുമാര്‍
കാസര്‍കോട്: കമ്മീഷന്‍  വര്‍ധനവ് ആവശ്യപ്പെട്ട്  നടത്തുന്ന പത്രഏജന്റുമാരുടെ സമരം ശക്തമാക്കാന്‍ ന്യൂസ് പേപ്പര്‍ ഏജന്റസ് അസോസിയേഷന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ വ്യാഴാഴ്ച എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പത്രഏജന്റുമാരും വ്യത്യസ്ത ട്രേഡ് യൂണിയന്‍ സംഘടനാ പ്രതിനിധികളും സംയുക്തയോഗം ചേര്‍ന്ന് ജില്ലയില്‍ സമരം ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുെമന്ന് അസോസിയേഷന്‍ നേതാവ് കെ. രവീന്ദ്രന്‍ അറിയിച്ചു. സമരം രാഷ്ട്രീയ പ്രേരിതമാണെന്ന കുത്തകപത്ര ഉടമസ്ഥ സംഘത്തിന്റെ ആരോപണം ജനം വലിച്ചെറിഞ്ഞതായി രവീന്ദ്രന്‍ പറഞ്ഞു.
ചില സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് പത്രം വിതരണം നടത്താനുള്ള നീക്കം പരാജയപ്പെടും. ബുധനാഴ്ച പത്രഏജന്റുമാരുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തിരുവനന്തപുരത്ത് ചേരുന്നുണ്ട്. യോഗത്തില്‍ സമരം ശക്തമാക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യും. ന്യായമായ ആവശ്യങ്ങളുന്നയിച്ചാണ് ഏജന്റുമാര്‍ സമര രംഗത്തുള്ളത്. ഈ സമരത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുടെയും മറ്റും വന്‍പിന്തുണ ലഭിച്ചതായും രവീന്ദ്രന്‍ അറിയിച്ചു.


Keywords: Kasaragod, News paper, News agent, Strike

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia