city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്ലോക്ക് പഞ്ചായത്തുകളെ കൂടുതല്‍ ശക്തമാക്കും: മന്ത്രി.കെ.സി.ജോസഫ്

ബ്ലോക്ക് പഞ്ചായത്തുകളെ കൂടുതല്‍ ശക്തമാക്കും: മന്ത്രി.കെ.സി.ജോസഫ്
പരപ്പ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിക്കുന്നു.
കാസര്‍കോട്: സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടിയെടുത്തതായി ഗ്രാമ വികസന വകുപ്പു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് വേണോ വേണ്ടയോ എന്ന ആശങ്ക മാറ്റി ഈ പഞ്ചായത്തിന് കൂടുതല്‍ അധികാരങ്ങളും പുതിയ പദ്ധതികളും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് എഞ്ചിനീയര്‍ വിഭാഗത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിന്റെ ഭാഗമായി നിയമിക്കും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കുന്ന വികസന ഫണ്ടുകളില്‍ ഏറെയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഗ്രാമീണ മേഖലയില്‍ അടിസ്ഥാന വികസന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കി വരുന്നു. ഈ മേഖലയിലണ് കൂടുതല്‍ കേന്ദ്ര ഫണ്ട് വിനിയോഗിക്കുക. പ്രധാന മന്ത്രി ഗ്രാമസടക്ക് യോജന പ്രകാരം സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കുന്ന പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്ത് മുഖേന കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കും. പ്രധാന മന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ പരിഹരിച്ച് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കും. പി.എം.ജി.എസ്.വൈ യുടെ രണ്ടാംഘട്ടം മുതല്‍ ഏറ്റെടുത്ത 303 റോഡുകളുടെ പണി ഇനിയും ആരംഭിച്ചിട്ടില്ല. പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ അധിക ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കി കൊണ്ട് എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കും. ഗ്രാമീണ മേഖലകളില്‍ ഗുണമേന്മയുള്ള റോഡുകളാണ് ഇതനുസരിച്ച് നിര്‍മ്മിക്കുന്നത്. പി.എം.ജി.എസ്. പദ്ധതിയുടെ എട്ടും ഒമ്പതും ഘട്ടങ്ങളില്‍ സംസ്ഥാനത്ത് 3000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കരിനോട് അഭ്യര്‍ത്ഥിക്കും. ഇതിനായി കേരളത്തിലെഎം.പി മാരുടെ സംഘം പ്രധാമനമന്ത്രിയെ കാണും.
സംസ്ഥാനത്ത് 336 സംയോജിത നീര്‍ത്തട പരിപാലന പദ്ധതികള്‍ക്കായി 310 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ 90% തുകയും കേന്ദ്രമാണ് നല്‍കുന്നത്. പരപ്പ ബ്ലോക്കില്‍ 32.36 കോടി ചെലവില്‍ 60 പദ്ധതികളും കാറഡുക്ക ബ്ലോക്കില്‍ 6.8 കോടി രൂപ ചെലവില്‍ 15 നീര്‍ത്തട പദ്ധതികളുമാണ് നടപ്പിലാക്കുന്നത്. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. നീര്‍ത്തട സംരക്ഷണം, ജലപരിപാലനം, പ്രകൃതി സംരക്ഷണം, കാര്‍ഷിക-മൃഗസംരക്ഷണം, സ്വയം തൊഴില്‍ പദ്ധതികള്‍ തുടങ്ങിയവയാണ് പദ്ധതി അനുസരിച്ച് നടപ്പിലാക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടിന്റെ 95.4% തുകയും ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മലബാര്‍ മേഖലയിലെ വികസനത്തിന് ഉദ്യോഗസ്ഥരുടെ കുറവ് വിഘാതം സൃഷ്ടിക്കുന്നു. വി.ഇഒ.മാരുടെയും മറ്റു ഉദ്യോഗസ്ഥന്‍മാരുടെയും കുറവുണ്ട്. ഉദ്യോഗസ്ഥതരുടെ ഒഴിവുകള്‍ നികത്താന്‍ നടപടിയെടുക്കും. ജില്ലയ്ക്ക് പുതുതായി അനുവദിച്ച് കാറഡുക്ക, പരപ്പ ബ്ലോക്കുകള്‍ക്ക് അധിക ഫണ്ട് അനുവദിക്കും.

ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചയത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം ദാനം ചെയ്ത കുരിക്കള്‍ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ, രമേശന്‍ കുണ്ടുകൊച്ചി, ജോജി കടവന്‍ കോട്ട് പുത്തന്‍വിട്, സുരേന്ദ്രന്‍ കുണ്ടുകൊച്ചി എന്നിവരെ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (തൃക്കരിപ്പൂര്‍) ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, എസ്.എല്‍.എന്‍.എ. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷൗക്കത്തലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഐസ്.കുര്യാക്കോസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍, പി.ഗംഗാധരന്‍ നായര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം - ബളാല്‍, കെ.ലക്ഷ്മണന്‍ - കിനാനൂര്‍ കരിന്തളം, സൗമ്യാവേണുഗോപാല്‍ - കോടോംബേളൂര്‍, കെ.ജെ.വര്‍ക്കി -വെസ്റ്റ് എളേരി, ജയിംസ് പന്തമാക്കല്‍ - ഈസ്റ്റ് എളേരി, എച്ച്.വിഘ്‌നേശ്വരഭട്ട്- കള്ളാര്‍, സുപ്രിയഅജിത്ത് -പനത്തടി, സി.കെ.അരവിന്ദാക്ഷന്‍ പുല്ലൂര്‍ പെരിയ, എസ്.പ്രിത - മടിക്കൈ, ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി.നായര്‍, പി.എ.യു.പ്രോജക്ട് ഡയറക്ടര്‍ ടി.തുളസിധരന്‍, എ.ഡി.സി.കെ.എം. രാമകൃഷ്ണന്‍, എ.പിഒ. ടി.സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.മോഹന കൃഷ്ണന്‍,ബ്ലോക്ക് പഞ്ചായത്ത്‌മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ടോമി പ്ലാച്ചേരി നന്ദിയും പറഞ്ഞു.

Keywords: Kasaragod, Minister K.C Joseph, Block Panchayath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia