എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുമെന്ന് എം.എല്‍.എ
Apr 27, 2012, 16:06 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവരും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുമായ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തിവരുന്ന അനിശ്ചികാല സത്യാഗ്രഹ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരത്തിന് ജനപിന്തുണയേറുന്നു. എട്ടാം ദിവസമായ വെള്ളിയാഴ്ച സത്യാഗ്രഹം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ചെയര്‍മാന്‍ കെ. ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. പ്രൊഫ. വി. ഗോപിനാഥന്‍, സണ്ണി പൈകട, നാരായണന്‍ പേരിയ, മസൂദ് ബോവിക്കാനം, അഷ്‌റഫ്, റഹീം കൂവത്തൊട്ടി എന്നിവര്‍ സംസാരിച്ചു. കെ. കൊട്ടന്‍ സ്വാഗതവും എന്‍.പി മുത്തുടീച്ചര്‍ നന്ദിയും പറഞ്ഞു. ശനിയാഴ്ച പുല്ലൂര്‍-പെരിയ ജനകീയ മുന്നണി പ്രവര്‍ത്തകര്‍ സത്യാഗ്രഹമനുഷ്ടിക്കും.

Keywords: Endosulfan-victim, Meet, Fasting, Kasaragod, N.A.Nellikunnu