പെരിയയില്‍ കേന്ദ്ര സര്‍വകലാശാലയ്ക്ക് ശനിയാഴ്ച തറക്കല്ലിടും
Jan 3, 2013, 17:04 IST
രാവിലെ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശിതരൂര്‍, ഇ. അഹ്മദ്, വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്, കേന്ദ്ര സര്‍വകലാശാല ചാന്‍സിലര്‍ പത്മഭൂഷണ്‍ ഡോ.വി.എന്‍. ചോപ്ര തുടങ്ങിയവര്‍ സംബന്ധിക്കും.
2015 ല്‍ 3,000 വിദ്യാര്‍ത്ഥികളെ ഉള്‍കൊള്ളാവുന്ന തരത്തിലാണ് സര്‍വകലാശാല സമുച്ചയത്തിന്റെ ഒന്നാം ഘട്ടം നിര്‍മിക്കുന്നത്. 15 വര്‍ഷത്തിനുള്ളില്‍ 10,000 വിദ്യാര്‍ത്ഥികളെയും അതിനനുസരിച്ചുള്ള അധ്യാപകരെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍കൊള്ളുവാന്‍ കഴിയുന്ന തരത്തിലാണ് സര്‍വകലാശാല കാമ്പസ് വിഭാവനം ചെയ്തിട്ടുള്ളത്.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് സ്‌കൂളുകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ലൈബ്രറികള്‍, മ്യൂസിയം, ലാബോറട്ടറി, ഓഡിറ്റോറിയം, താമസ സ്ഥലം, കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, ഗസ്റ്റ് ഹൗസുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കളിസ്ഥലങ്ങള്‍, ജോഗിംഗ് ട്രാക്‌സുകള്‍, ഇന്‍ഡോര്‍ സ്‌റ്റേഡിയം, സ്വിമ്മിംഗ് പൂളുകള്‍, ജലവിതരണ സംവിധാനം, റോഡുകള്‍, മലിനജല മാലിന്യ സംസ്‌ക്കരണം, കേന്ദ്രീയ വിദ്യാലയം, പോസ്റ്റ് ഓഫീസ്, വ്യാപാര സമുച്ചയം, ബാങ്ക്, ആരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹാള്‍, പാര്‍ക്ക് തുടങ്ങിയവ കാമ്പസിലുണ്ടാകും.
ആദ്യ ഘട്ടത്തില്‍ സര്‍വകലാശാലയുടെ പ്രധാന കാര്യാലയം, സെന്‍ട്രല്‍ ലൈബ്രറി, സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്കല്‍ ആന്റ് ഫിസിക്കല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കമ്പാരറ്റീവ് ലിറ്ററേച്ചര്‍, സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സയന്‍സ് എന്നിവയ്ക്കുള്ള കെട്ടിടങ്ങളായിരിക്കും പണിയുക. 200 വീതം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും താമസിപ്പിക്കാന്‍ പര്യാപ്തമായ ഹോസ്റ്റല്‍, 50 ഗസ്റ്റ് ഹൗസുകള്‍, സര്‍വകലാശാല അധികൃതരുടെ ഓഫീസുകള്‍, ഓഡിറ്റോറിയം, കൗണ്‍സില്‍ ഹൗള്‍, വ്യത്യസ്ത വലിപ്പമുള്ള ക്ലാസ് റൂമുകള്‍, സെമിനാര്‍ ഹാള്‍ തുടങ്ങിയവയുടെ നിര്‍മാണവും ഒന്നാം ഘട്ടത്തില്‍ നിര്‍വഹിക്കും.
2009 ല്‍ രാജ്യത്ത് മറ്റ് 16 കേന്ദ്ര സര്‍വകലാശാലകള്‍ക്കൊപ്പമാണ് കേരളത്തിനും കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാല അനുവദിച്ചത്. ഇപ്പോള്‍ കാസര്‍കോട്ടും നീലേശ്വരത്തും വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയ്ക്ക് പ്രതിമാസം 10 ലക്ഷം രൂപ വാടക ഇനത്തില്‍ തന്നെ ചിലവാകുന്നുണ്ട്. എം.എ, എം.എസ്.സി, എം.എസ്.ഡബ്ല്യു, എം.ഫില്‍ കോഴ്‌സുകള്‍ നടത്തുന്ന 15 ഡിപാര്‍ട്ട്‌മെന്റുകളാണ് നിലവില്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നത്.
Keywords: Periya, Central University, Press Meet, Students, Guest-House, Teachers, Library, Post Office, Bank, Kasaragod, Kerala, Kerala Vartha, Kerala News, Dr. Jancy James.