city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ല­യിലെ മുഴു­വന്‍ മഹ­ല്ലു­ക­ളിലും റമ­സാന്‍ കാമ്പ­യിന്‍ നടത്തും

ജില്ല­യിലെ മുഴു­വന്‍ മഹ­ല്ലു­ക­ളിലും റമ­സാന്‍ കാമ്പ­യിന്‍ നടത്തും
കാസര്‍­കോട്: ജില്ല­യിലെ എല്ലാ മഹ­ല്ലു­ക­ളിലും റമ­സാന്‍ കാമ്പ­യിന്‍ നട­ത്താന്‍ ന്യൂ ബേവിഞ്ച സുന്നീ മഹ­ല്ലില്‍ പ്രസി­ഡണ്ട് ചെര്‍ക്കളം അബ്ദു­ള്ള­യുടെ അധ്യ­ക്ഷ­ത­യില്‍ ചേര്‍ന്ന സുന്നീ മഹല്ല് ഫെഡ­റേ­ഷന്‍ ജില്ലാ പ്രവര്‍ത്തക സമി­തി­യോഗം തീരു­മാ­നി­ച്ചു. ജന­റല്‍ സെക്ര­ട്ടറി പി.­ബി. അബ്ദുല്‍ റസാഖ് എം.­എല്‍.­എ. സ്വാഗതം പറ­ഞ്ഞു. ജോ.­ സെ­ക്ര­ട്ടറി ഇബ്രാഹിം മുണ്ട്യ­ത്ത­ടു­ക്ക റിപ്പോര്‍ട്ടും കണക്കും അവ­ത­രി­പ്പി­ച്ചു.

സമൂഹം ദുശി­ക്കു­ന്നത് വ്യക്തി­കള്‍ ദുശി­ക്കു­ന്നത് കൊണ്ടാ­ണ്. അത് ബോധ്യ­പ്പെ­ടു­ത്താന്‍ ആത്മ­വി­ശുദ്ധി നേടു­ന്ന­തി­നാ­വ­ശ്യ­മായ ബോധ­വല്‍ക്ക­രണം നട­ത്ത­ണം. സാധു സംര­ക്ഷ­ണം, സക്കാത്ത് ദാന ധര്‍മ്മ­ങ്ങള്‍, സാമൂ­ഹി­കവും വ്യക്തി­പ­ര­വു­മായ ഉല്‍കൃഷ്ട ഭാവ­ങ്ങള്‍ വളര്‍ത്തി വിശുദ്ധി നേടു­ന്ന­തി­നു­വേ­ണ്ടി­യാണ് ക്യാമ്പു­കള്‍ സംഘ­ടി­പ്പി­ക്കു­ന്ന­ത്.

റമ­സാ­നില്‍ വിശുദ്ധ ഖുര്‍­ആന്‍ പഠ­നവും പാരാ­യ­ണവും വര്‍ദ്ധി­പ്പി­ക്ക­ണം. പള്ളി­ക­ളില്‍ സുബഹി നമ­സ്‌കാ­ര­ത്തിന് ശേഷം ശരി­യായ വ്യവ­സ്ഥ­കള്‍ പാലിച്ച് ഖുര്‍­ആന്‍ പാരാ­യണം നട­ത്ത­ണം. ഹിസ്ബ് ക്ലാസു­കള്‍ സംഘ­ടി­പ്പി­ക്ക­ണം. മദ്ര­സ­ക­ളില്‍ പ്രത്യേക ഖുര്‍­ആന്‍ ക്ലാസു­കള്‍ സംഘ­ടി­പ്പി­ക്കണം. ഖുര്‍­ആന്‍ ഉയര്‍ത്തിയ ആത്മീയവും ഭൗതീ­ക­വു­മായ നവോ­ത്ഥാ­ന­ങ്ങളും പുരോ­ഗ­തി­കളും സമൂ­ഹത്തെ ബോധ്യ­പ്പെ­ടു­ത്തുന്ന ക്ലാസു­കള്‍ നട­ത്താന്‍ എല്ലാ മഹല്ല് ജമാ­അ­ത്തു­കളും മുന്നോ­ട്ടു­വ­ര­ണ­മെന്നും യോഗം അഭ്യര്‍ത്ഥി­ച്ചു.
വൃത, സുന്നത്തു നോമ്പു­കള്‍, ഇഹ്തി­കാ­ഫ്, സിയാ­റ­ത്തു­കള്‍ നോമ്പ് തുറ തുട­ങ്ങിയ മഹ­ത്തായ സല്‍ക്കര്‍മ്മ­ങ്ങ­ളുടെ മൂല്യ­ങ്ങ­ളോട് നീതി പുലര്‍ത്തു­ന്ന­തി­നുള്ള പഠനവും നട­ത്ത­ണം.

സെപ്തം­ബര്‍ അവ­സാന വാരം ജില്ല­യിലെ മഹല്ല് പ്രതി­നി­ധി­ക­ളുടെ ക്യാമ്പ് വിപു­ല­മായി നട­ത്താന്‍ തീരു­മാ­നി­ച്ചു.
സുന്നീ മഹല്ല് ഓഫീസ് സ്ഥിതി ചെയ്യുന്ന മസ്ജി­ദു­റഹ്മ നാഷ­ണല്‍ ഹൈവെ വീതി കൂട്ടു­മ്പോള്‍ അക്വി­ഷ­നില്‍പ്പെടു­ന്ന­താ­യുള്ള വാര്‍ത്ത അത്യന്തം ദു:ഖക­ര­മാ­ണ്. അക്വ­ഷ­നില്‍നിന്നും ന്യൂ ബേവി­ഞ്ച­യിലെ മസ്ജിദു റഹ്മയെ ഒഴി­വാ­ക്ക­ണ­മെന്ന് യോഗം കേരള സര്‍ക്കാ­റി­നോ­ടാ­വ­ശ്യ­പ്പെ­ട്ടു. കണ്ണൂര്‍ അബ്ദുല്ല നന്ദി പറ­ഞ്ഞു.

Keywords:  Kasaragod, Cherkalam Abdulla, P.B. Abdul Razak, Ramzan, New Bevinja Sunni Mahal

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia