'വികസനബ്ലോക്കുകളില്‍ എഞ്ചിനീയറിംഗ് വിഭാഗം കാര്യക്ഷമമാക്കും'
Apr 28, 2012, 17:16 IST
![]() |
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി
കെ.സി.ജോസഫ് കര്‍മ്മം തൊടിയില്‍ നിര്‍വ്വഹിക്കുന്നു.
|
എം.പി., എം.എല്‍.എ. ഫണ്ട് വിനിയോഗത്തില്‍ പലപ്പോഴും വീഴ്ചകള്‍ സംഭവിക്കാറുണ്ട്. ഇതൊഴിവാക്കാനും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ദിരാ ആവാസ് യോജന, ഇ.എം.എസ്. ഭവന പദ്ധതികള്‍ക്കുള്ള ധനസഹായം 75000 രൂപയില്‍ നിന്നും രണ്ടു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പട്ടികവര്‍ഗ്ഗക്കാരുടെ ഭവന പദ്ധതിക്ക് രണ്ടരലക്ഷം നല്‍കും. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയനുസരിച്ചു നല്‍കുന്ന വേതനം നൂറു രൂപയില്‍ നിന്നും 164 രൂപയാക്കിയെങ്കിലും കേരളീയ സാഹചര്യത്തില്‍ 200 രൂപയാക്കി ഉയക്ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീയാക്കുന്നതിലുണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ പുരസ്‌ക്കാരം നേടിയ ജില്ലാ പഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡന്റ് പി.പി.ശ്യാമളാദേവിക്ക് മന്ത്രി സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിനു സൗജന്യ ഭൂമി ലഭ്യമാക്കിയവര്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.
ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമന്‍ എം,എല്‍.എ. (ഉദുമ), എ.വൈ.എ. പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നിര്‍വ്വഹിച്ചു. ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി.തുളസീധരന്‍ വികസന ബുളറ്റിന്‍ പ്രകാശനം ചെയ്തു. പി.രാഘവന്‍, എ.ഡി.സി ജനറല്‍ കെ.എന്‍.രാമകൃഷ്ണന്‍, കുമ്പടാജെ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്് വി.ഭവാനി, എം.അനന്തന്‍, എം.തിമ്മയ്യ, പ്രമീള സി.നായിക്ക്, പി.ഗംഗാധരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് സെക്രട്ടറി കെ.ജി.ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Karaduka, Minister K.C Joseph.