city-gold-ad-for-blogger

പി. കരുണാകരന്‍ എം.പി മുന്നിട്ടിറങ്ങിത്തന്നെ; അന്ത്യോദയക്ക് സ്‌റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ 17 സ്‌റ്റേഷനുകളിലും ബഹുജന സമരം

കാസര്‍കോട്: (www.kasargodvartha.com 27.06.2018) പി. കരുണാകരന്‍ എം.പി മുന്നിട്ടിറങ്ങിത്തന്നെ. അന്ത്യോദയക്ക് സ്‌റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ 17 സ്‌റ്റേഷനുകളിലും ബഹുജന സമരം നടത്തുമെന്ന് എം.പി മുന്നറിയിപ്പ് നല്‍കി. കൊച്ചുവേളി മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരത്തില്‍ നിന്നും ഒരു തരത്തിലും പിന്മാറില്ലെന്നും സ്റ്റോപ്പ് അനുവദിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രിയുടെ ഓഫീസുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സംസാരിച്ച് ജനങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ പുതിയ ട്രെയിനുകള്‍ക്കായി നിരന്തരം താന്‍ ആവശ്യപ്പെട്ടപ്പോള്‍ റെയില്‍വേ മന്ത്രി നല്‍കിയ മറുപടിയില്‍ റിസര്‍വേഷനില്ലാത്ത അന്ത്യോദയ എക്‌സ്പ്രസ് കേരളത്തില്‍ അനുവദിക്കുമെന്നും കാസര്‍കോട് ജില്ലയില്‍ സൗകര്യമൊരുക്കുമെന്നും അറിയിച്ചതാണ്. ഇത് വ്യക്തമാക്കി റെയില്‍വേ മന്ത്രാലയം കത്തും നല്‍കിയിരുന്നു. ബോര്‍ഡ് ട്രെയിന്‍ സമയം ക്രമം പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോട് സ്‌റ്റോപ്പുണ്ടായിരുന്നില്ല. വലിയ അനീതിയും അവഗണനയുമാണ് കേന്ദ്രം കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വരെ ഇപ്പോള്‍ ആളില്ലാതെയാണ് ട്രെയിന്‍ ഓടുന്നത്. യാത്രക്കാരെ കയറ്റാതെയുള്ള ഈ യാത്ര കൊണ്ട് റെയില്‍വേക്ക് എന്തു കാര്യം. ജനങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വന്‍ ബഹുജന പ്രതിഷേധമായിരിക്കും കേന്ദ്ര സര്‍ക്കാര്‍ നേരിടേണ്ടി വരികയെന്ന് എംപി മുന്നറിയിപ്പ് നല്‍കി.
പി. കരുണാകരന്‍ എം.പി മുന്നിട്ടിറങ്ങിത്തന്നെ; അന്ത്യോദയക്ക് സ്‌റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ 17 സ്‌റ്റേഷനുകളിലും ബഹുജന സമരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Railway, Railway station, P.Karunakaran-MP, Will conduct Strike in 17 stations: P. Karunakaran MP
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia