city-gold-ad-for-blogger

ബി.പി.എല്‍ കാര്‍ഡുണ്ടെങ്കില്‍ എയര്‍ ഇന്ത്യ സൗജന്യ വിമാന ടിക്കറ്റ് നല്‍കുമോ?

ബി.പി.എല്‍ കാര്‍ഡുണ്ടെങ്കില്‍ എയര്‍ ഇന്ത്യ സൗജന്യ വിമാന ടിക്കറ്റ് നല്‍കുമോ?
2010 മെയ് 22ന് ദുബായില്‍ നിന്ന് മംഗലാപുരത്തെത്തിയ എയര്‍ഇന്ത്യയുടെ വിമാനം   തകര്‍ന്നപ്പോള്‍ തീനാളം വിഴുങ്ങിയത് വിലപ്പെട്ട 158 ജീവനുകളെയായിരുന്നു. ഒന്നര വര്‍ഷമായിട്ടും അന്താരാഷ്ട്ര നിയമ പ്രകാരമുള്ള നഷ്ടപരിഹാര തുക ഇരകളുടെ കുടുംബത്തിന് നല്‍കാന്‍ എയര്‍ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. മരിച്ചവരുടെ ജോലി നോക്കി തുക തിട്ടപ്പെടുത്താനാണ് എയര്‍ഇന്ത്യയും, സര്‍ക്കാറും നാനാവതി കമ്മീഷനിലൂടെ ശ്രമിച്ചുവന്നത്. അതേസമയം ടിക്കറ്റ് എടുക്കുമ്പോള്‍ ഈ വക പരിഗണനകളൊന്നും നല്‍കാറുമില്ല. അങ്ങനെ നല്‍കിയിരുന്നുവെങ്കില്‍ ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് സൗജന്യമായി വിമാന ടിക്കറ്റ് ലഭിച്ചേനെ. മംഗലാപുരത്തും, കാസര്‍കോട് പരിസരങ്ങളിലുമുള്ള ജനങ്ങളോട് വിശിഷ്യാ പ്രവാസികളോടും അധികൃതര്‍ കാണിക്കുന്ന ഇരട്ടത്താപ്പും കൊടിയവഞ്ചനയുമാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഈയടുത്ത്  ഈ വിഷയത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ അറിയിച്ച കാര്യവും മറ്റൊന്നല്ല. കാസര്‍കോട് വാര്‍ത്ത ഇരകളുടെ ഏതാനും ആശ്രിതര്‍ക്കിടയിലൂടെ നടത്തിയ യാത്ര.


കാസര്‍കോട്: മംഗലാപുരം വിമാനദുരന്തത്തില്‍ ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കാനാരുമില്ല. കാസര്‍കോട് ജില്ലക്കാരായ 48 പേരുടെ ജീവനാണ് വിമാനദുരന്തത്തില്‍ പൊലിഞ്ഞത്. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ അധികൃതര്‍ കാട്ടുന്ന അനീതിയ്ക്ക് അറുതിയായില്ല...

കൂടുതല്‍ വായിക്കുക


ഫ്‌ളാഷ്ബാക്ക്

ബജ്‌പെയില്‍ 2010 മെയ് 22 ശനിയാഴ്ച ഉണ്ടായ വിമാന അപകടത്തില്‍ മരണപ്പെട്ടത് 158 പേരാണ്. 51 മലയാളികള്‍ കത്തിയെരിഞ്ഞപ്പോള്‍ അതില്‍ 48 പേരും കാസര്‍കോട് ജില്ലയിലുള്ളവരായിരുന്നു.
രാജ്യത്തെ നടുക്കിയ വിമാനദുരന്തം കാസര്‍കോട്ടെ ഓരോ ഗ്രാമത്തേയും കണ്ണീരിലാഴ്ത്തി.



ആശ്രിതര്‍ക്ക് വേണ്ടി ആര് മുന്നോട്ടു വരും?

കാസര്‍കോട്: വിമാനദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച അടുത്തിടെ മരിച്ച എന്‍.എ. സുലൈമാനെ പോലുള്ളവരുടെ നീക്കങ്ങളാണ് ഇരകളുടെ ബന്ധുക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നത്. എന്നാല്‍ സുലൈമാന്റെ നിര്യാണത്തോടെ അത്തരം ശ്രമങ്ങളും ഏതാണ്ട് നിലച്ചിരിക്കുകയാണ്.


നാനാവതിയുടെ വിലപേശല്‍ ഒരു ലൈവ്

മംഗലാപുരം പി.വി.എസ് സര്‍ക്കിളിന് സമീപത്തെ വന്‍കിട ഹോട്ടല്‍... ഈ ഹോട്ടലിലെ ഒന്നാം നിലയിലെ ഡിലക്‌സ് സ്യൂട്ട്... പുറത്ത് പോലീസ് കാവല്‍.. ഇവിടെയാണ് മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വിലപേശല്‍ നടക്കുന്നത്...
കൂടുതല്‍ വായിക്കുക


നാനാവതിയുടെ വിളിയും കാത്ത് ഹസന്റെ കുടുംബം

മേല്‍പറമ്പ്: എച്ച്.ഡി. നാനാവതി നഷ്ട പരിഹാരം നല്‍കുന്നതിനായി ഇതുവരെ വിളിച്ചിട്ടില്ലെന്ന് വിമാന ദുരന്തത്തില്‍ മരിച്ച മേല്‍പ്പറമ്പ് വള്ളിയോട് സ്വദേശി ഹസന്റെ സഹോദരന്‍ ഹുസൈന്‍ പറയുന്നു. തന്റെ ഇരട്ട സഹോദരനായ ഹസനെയാണ് മംഗലാപുരം വിമാനദുരന്തം തട്ടിയെടുത്തത്...



മകന്റെ വേര്‍പാട് മുഹമ്മദിനെ രോഗിയാക്കി

കാസര്‍കോട്: എരുതുംകടവിലെ മുഹമ്മദ് - റുഖിയ ദമ്പതികള്‍ക്ക് മൂന്നാമത്തെ മകനായ അബ്ദുന്നാസറിനെയാണ് വിമാനദുരന്തത്തില്‍ നഷ്ടമായത്. മകന്‍ നഷ്ടപ്പെട്ടതിന്റെ ആഘാതം മുഹമ്മദിനെ രോഗിയാക്കി. വിദ്യാനഗര്‍ കോളജിന് സമീപം തട്ടുകട നടത്തുകയാണ് ഇപ്പോള്‍ മുഹമ്മദ്...


പുത്രവിയോഗത്തിലും സലാം നീതിക്കായി പോരാടുന്നു

ആരിക്കാടി: മകന്‍ നഷ്ടപ്പെട്ടതിന്റെ വേദനയ്ക്കിടയിലും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ആരിക്കാടി കടവത്തെ മത്സ്യത്തൊഴിലാളിയായ അബ്ദുസലാം. സലാമിന്റെ ഏക ആശ്രയമായിരുന്ന മുഹമ്മദ് റാഫിയും മംഗലാപുരം വിമാന ദുരന്തത്തിനിരയായി.



മകനെ നഷ്ടപ്പെട്ട ദൈനബി ഹജ്ജുമ്മയും ഉപ്പയുടെ വേര്‍പാടുമായി മൂന്ന് മക്കളും

ഉപ്പള: മക്കളുടെ വിദ്യാഭ്യസം, വീടിന്റെ ലോണ്‍, പ്ലസ്ടു കഴിഞ്ഞാല്‍ മകളുടെ കല്ല്യാണം ജമീലയുടെ മുമ്പില്‍ ജീവിതപ്രശ്‌നങ്ങളുടെ നിര നീണ്ടു നില്‍ക്കുന്നു. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടിലേക്കുള്ള മടക്കയാത്രയിലാണ് ഉപ്പള ഗേറ്റിന് സമീപത്തെ അബ്ദുല്‍ അസീസിനെ വിധി തട്ടിയെടുത്തത്.


പ്രമീള തേങ്ങുന്നു; പ്രിയതമനെ ഓര്‍ത്ത്

കീഴൂര്‍: മംഗലാപുരം വിമാനദുരന്തം കീഴൂരിലെ പ്രമീളയുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും ചിറകാണ് അരിഞ്ഞത്. പ്രമീളയ്ക്ക് നഷ്ടമായത് പ്രിയപ്പെട്ട ഭര്‍ത്താവിനെയാണ്.
ദുബായിലെ സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു കീഴൂരിലെ വിജയന്റെ മകന്‍ ഉമേഷിന് ജോലി...



വിമാനാപകടം: നഷ്ട പരിഹാര തുക ലഭിക്കാന്‍ ആരുടെ കാല്‍തൊട്ടു വന്ദിക്കണം?
2010 മെയ് മാസം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തിലുണ്ടായ വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാര തുക വൈകുമ്പോള്‍ ഓരോ വീടുകളിലും ഉയരുന്നത് നില്‍ക്കാത്ത, നിലക്കാത്ത തേങ്ങലുകളാണ്. ഇനിയും തുക കിട്ടാത്ത കുടുംബാംഗങ്ങള്‍ ന്ടപരിഹാര തുക...

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia