കാട്ടാനകള്‍ വീണ്ടും കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു; കാടിറങ്ങിയ കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു, വനാതിര്‍ത്തിയില്‍കെട്ടിയ വേലി തകരാറില്‍
May 18, 2018, 08:51 IST
രാജപുരം: (www.kasargodvartha.com 18.05.2018) മലയോരത്ത് വീണ്ടും കാട്ടാനകള്‍ കാടിറങ്ങി ജനവാസ കേന്ദ്രത്തിലെത്തി. നിരവധി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. നേരത്തെ കാട്ടാന ശല്യം ചെറുക്കാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജ വേലി കെട്ടിയിരുന്നുവെങ്കിലും ഇത് തകരാറിലായതോടെയാണ് വീണ്ടും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്താന്‍ കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പാണത്തൂര്‍ പരിയാരം കാര്യങ്ങാനത്തെ ചിറ്ററക്കല്‍ തോമസിന്റെ വീടിനു സമീപത്തെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെ ഏഴ് ആനകള്‍ നാശം വിതച്ചത്. മുറ്റത്തുണ്ടായിരുന്ന വാഴകളും സമീപത്തെ പത്തു തെങ്ങുകളും നശിപ്പിച്ച ശേഷം കാട്ടാനകള്‍ തിരിച്ചുപോയി. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടത്തിലെ കമുകുകളും കാട്ടനക്കൂട്ടം നശിപ്പിച്ചു. കര്‍ണാടക വനത്തില്‍ നിന്നാണ് ആനകളെത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Animal, Attack, Rajapuram, Wild animal attack in Panathur. < !- START disable copy paste -->
Keywords: Kasaragod, Kerala, news, Animal, Attack, Rajapuram, Wild animal attack in Panathur. < !- START disable copy paste -->