Wild Boar | തളങ്കരയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് പരുക്കേറ്റ വിദ്യാർഥിയെ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു; അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

● പുലർച്ചെ നിസ്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
● വിദ്യാർഥിയുടെ കൈക്കും കാലിനും സാരമായ പരിക്ക്.
● കാട്ടുപന്നികളുടെ തെരുവുനായയുടെയും ശല്യം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം
തളങ്കര: (KasargodVartha) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയെ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു. പള്ളിക്കാൽ കണ്ടത്തിൽ പള്ളി റോഡിലെ മുഹ്‌യുദ്ദീൻ മദ്രസയിലെ വിദ്യാർഥിയായ പള്ളിക്കാലിലെ യൂസഫിന്റെ മകൻ ശഹാമിനാണ് പരിക്ക് പറ്റിയത്. ശനിയാഴ്ച പുലർച്ചെ സുബ്ഹി നിസ്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൾ വഴിയിൽ വെച്ച് കാട്ടുപന്നി ശഹാമിനെ ആക്രമിക്കുകയായിരുന്നു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഷഹാമിന്റെ കൈക്കും കാലിനും സാരമായ പരുക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് എൻഎ നെല്ലിക്കുന്ന് എംഎൽഎ, നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, കൗൺസിലർ കെഎം ഹനീഫ് എന്നിവരാണ് ശഹാമിന്റെ വീട് സന്ദർശിച്ചത്. വിഷയത്തിൽ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൗൺസിലറും കണ്ടത്തിൽ പള്ളി കമ്മിറ്റി ട്രഷററുമായ കെഎം ഹനീഫ് എംഎൽഎയോടും നഗരസഭ ചെയർമാനോടും അഭ്യർഥിച്ചു.
കാട്ടുപന്നിയുടെയും തെരുവ് നായ്ക്കളുടെയും ശല്യം ദിനേന കുടി വരികയാണെന്നും മദ്രസയിലേക്കും മറ്റുമായി വരുന്ന കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾ വിഷമത്തിലാണെന്നും നടപടിയുണ്ടാകണമെന്നും കണ്ടത്തിൽ പള്ളി - മദ്രസ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇതിനിടെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ കാട്ടുപന്നി കുട്ടിയെ ആക്രമിക്കുന്നത് വ്യക്തമായി കാണാം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A wild boar attacked a student in Thalankara, causing severe injuries. The MLA and local representatives visited the victim’s home. CCTV footage of the incident was also released.
#WildBoarAttack #ThalankaraNews #KasargodNews #CCTVFootage #StudentInjury #ThalankaraIncident