Wild Boar | കാടില്ലാത്ത തളങ്കരയിലും കാട്ടുപന്നിയുടെ ആക്രമണം; മദ്രസ വിദ്യാർഥിക്ക് കുത്തേറ്റു

● സംഭവം പള്ളിക്കാൽ കണ്ടത്തിൽ പള്ളി റോഡിൽ
● കൈക്കും കാലിനും പരിക്കേറ്റു.
● തെരുവ് നായ്ക്കളുടെ ശല്യത്തിന് പുറമെ കാട്ടുപന്നിയുടെ ഭീഷണിയും.
തളങ്കര: (KasargodVartha) കാടില്ലാത്ത തളങ്കരയിലും കാട്ടുപന്നിയുടെ ആക്രമണം. പള്ളിക്കാൽ കണ്ടത്തിൽ പള്ളി റോഡിലെ മുഹ്‌യുദ്ദീൻ മദ്രസയിലെ വിദ്യാർഥിക്ക് ശനിയാഴ്ച രാവിലെ കാട്ടുപന്നിയുടെ കുത്തേറ്റു. പള്ളിക്കാലിലെ യൂസഫിന്റെ മകൻ ശഹാമിനാണ് പരുക്കേറ്റത്.
പുലർച്ചെ സുബ്ഹി നിസ്കാരത്തിനു വേണ്ടി പള്ളിയിൽ വരുന്ന സമയത്തായിരുന്നു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. പള്ളിയിലേക്ക് നടന്നുവരികയായിരുന്ന കുട്ടിയെ കുതിച്ചുവന്ന പന്നി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൈക്കും കാലിനും സാരമായി പരുക്കേറ്റു.
കാലിന് ചെറിയ പൊട്ടൽ ഉള്ളതായി പറയുന്നു. ഇതിനുമുമ്പ് പള്ളിക്കാൽ ഭാഗത്ത് പന്നിയെ കണ്ടവർ ആരുമില്ല. ഇതാദ്യമായാണ് ഇതുപോലൊരു പന്നിയുടെ ആക്രമണം ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. തെരുവ് നായ്ക്കളെ കൊണ്ട് വിദ്യാർഥികൾക്ക് അടക്കം നടന്നുപോകാൻ ഭയം നിലനിൽക്കുമ്പോൾ ഇപ്പോൾ പന്നിയെയും ഭയക്കേണ്ട അവസ്ഥയിലാണ്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
A wild boar attacked a student in Thalangara near the Muhyuddin Madressa while on his way to the mosque. The student sustained injuries.
#WildBoarAttack, #Thalangara, #StudentInjured, #Kasargod, #AnimalAttack, #KasaragodNews