റോഡരികില്‍ പുല്ലുപറിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; ദമ്പതികള്‍ക്ക് ഗുരുതരം
Jan 29, 2017, 11:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.01.2017) റോഡരികില്‍ പുല്ലുപറിക്കുന്നതിനിടെ ദമ്പതികളെ കാട്ടുപന്നി ആക്രമിച്ചു. ചിറ്റാരിക്കാല്‍ ചട്ടമലയിലെ തെക്കേടത്ത് ബാലകൃഷ്ണന്‍(50), ഭാര്യ രാജശ്രീ(42) എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ കുത്തേറ്റത്. ശനിയാഴ്ച വൈകുന്നേരം റോഡരികില്‍ പുല്ലുപറിക്കുകയായിരുന്ന രാജശ്രീയെയാണ് കാട്ടുപന്നി ആദ്യം ആക്രമിച്ചത്.
ഭാര്യയുടെ നിലവിളി കേട്ടെത്തിയ ബാലകൃഷ്ണനെയും കാട്ടുപന്നി കുത്തുകയായിരുന്നു.ഇരുവരെയും ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kanhangad, Road, General-hospital, Rajasree, Wild boar, Couples, Critical, Pariyaram Medical College, Wild boar Attack; Couples Seriously Injured.