കാട്ടാനകളുടെയും കാട്ടുപോത്തിന്റെയും പരാക്രമം; വ്യാപകമായി കൃഷി നശിപ്പിച്ചു, എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍
May 30, 2019, 12:53 IST
അഡൂര്‍: (www.kasargodvartha.com 30.05.2019) ദേലംപാടിയില്‍ കാട്ടാനകളുടെയും കാട്ടുപോത്തിന്റെയും പരാക്രമം. വ്യാപകമായി കൃഷി നശിപ്പിച്ചു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. ദേലംപാടിയിലെ മയ്യള, കക്കെപ്പാടി, നൂജിബെട്ടു, കോരിക്കണ്ടം, കൈന്താര്‍മൂല, കല്‍പ്പച്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് വന്യജീവികളുടെ പരാക്രമമുണ്ടായത്.
നാട്ടുകാരെ ഭീതിയിലാഴ്ത്തി മയ്യള, കക്കെബെട്ടു, നൂജിബെട്ടു ഭാഗങ്ങളില്‍ കൃഷിയിടത്തിലിറങ്ങിയ 11 ആനകള്‍ വാഴ, കവുങ്ങ്, പച്ചക്കറി തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന പൈപ്പ് ലൈനുകളും നശിപ്പിച്ച നിലയിലാണ്. ചന്ദ്രന്‍, രാഘവന്‍, മൊയ്തീന്‍ കുഞ്ഞി എന്നിവരുടെ കവുങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്. കൈന്താര്‍ മൂലയിലെ ഇഖ്ബാല്‍, ഹംസ എന്നിവരുടെ കൃഷിയിടം കാട്ടുപോത്തുകള്‍ നശിപ്പിച്ചു. അക്രമണഭീതി കാരണം ഇവറ്റകളെ തുരത്താനാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിനൊരു ശാശ്വതപരിഹാരം കാണാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സാധിക്കുന്നില്ലെന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, Animal, Wild animals attack in Delampady
< !- START disable copy paste -->