വന്യമൃഗ ശല്യം: കേരളാ കോണ്‍ഗ്രസ് കോടതിയിലേക്ക്
Mar 7, 2015, 08:35 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2015) വന്യമൃഗങ്ങളുടെ അക്രമം മൂലം സംസ്ഥാനത്ത് കാര്‍ഷകര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കപറ്റുകയും കൃഷി നാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ വനനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കോടതിയിലെ സമീപിക്കുവാന്‍ കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
മനുഷ്യരുടെ ജീവന് പുല്ലുവിലകല്‍പ്പിച്ച് മൃഗങ്ങളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിയമം പൊളിച്ചെഴുതേണ്ട സമയമതിക്രമിച്ചിരിക്കുന്നു. നിയമഭേദഗതിക്ക് ഏത് അറ്റം വരെയും പോകുമെന്നും അനുകൂല വിധിനേടുവാനും യോഗം തീരുമാനിച്ചു. കേരളാ കോണ്‍ഗ്രസില്‍ സസ്ഥാനത്തുണ്ടായ പിളര്‍പ്പ് ജില്ലയില്‍ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും മുഴുവന്‍ പ്രവര്‍ത്തകരും പി.സി. തോമസിന്റെ നേതൃത്വത്തില്‍ തന്നെ തുടരുവാനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ പ്രസിഡണ്ട് എം. ഹരിപ്രസാദ് അധ്യക്ഷനായി. രാജീവന്‍ പള്ളിപ്പുറം, മാനുവല്‍ കാപ്പന്‍, കൃഷ്ണന്‍ തണ്ണോട്ട്, ടോണി കുമ്പാട്, പി. രാമചന്ദ്രന്‍, ബാലഗോപാലന്‍ പെരളത്ത്, ജേക്കബ് കാനാട്ട്, ജെയിസണ്‍ മറ്റപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Attack, Court, Kerala Congress, Wild Animal attack: Kerala congress to approach court.