ഷമീമ മരിച്ചത് പീഢനം മൂലം; ഭര്‍ത്താവ് അറസ്റ്റില്‍
Jul 1, 2012, 15:00 IST
സംശയത്തിന്റെ പേരില്‍ സ്വന്തം വീട്ടില്‍ പോകാന്‍പോലും ഷമീമയെ ഭര്‍ത്താവ് അനുവദിച്ചിരുന്നില്ല. ഭര്‍ത്താവ് പുറത്തുപോകുമ്പോള്‍ ഷമീമയെ മുറിയില്‍ പൂട്ടിയിടുകയാണ് ചെയ്യുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ഭര്‍ത്താവിന്റെ പീഡനം അസഹ്യമായതോടെയാണ് ഷമീമ കിണറ്റില്‍ചാടി ജീവനൊടുക്കുകയായിരുന്നു. ഷമീമയുടെ മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നത്.
എന്നാല്‍ ഷമീമിയെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ നിരന്തരമായ പീഡനമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു. രണ്ട് മക്കളുടെ മാതാവാണ് ഷമീമ. ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് ഷമീമയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Keywords: Wife, Suicide, Case, Husband, Arrest, Manjeshwaram, Kasaragod