കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡനം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്
Jul 25, 2017, 20:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.07.2017) കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കുമ്പള കോയിപ്പാടിയിലെ അസിനാറിന്റെ മകള്‍ ആഇശത്ത് അഫ്സീന (19) യുടെ പരാതിയില്‍ അഫ്സീനയുടെ ഭര്‍ത്താവായ പടന്നക്കാട്ടെ ഷക്കീല്‍, സഹോദരന്‍ ഷംസുദ്ദീന്‍, ഉമ്മ ഫലീമ എന്നിവര്‍ക്കെതിരെയാണ് കേസ്.
2016 ജുലൈ 31 നാണ് ആഇശത്ത് അഫ്സീനയും ഷക്കീലും തമ്മില്‍ മതാചാരപ്രകാരം വിവാഹിതരായത്. വിവാഹ സമയത്ത് 30 പവന്‍ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അഫ്സീനയുടെ പരാതിയില്‍ പറയുന്നു.
ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്ക വയ്യാതെ അഫ്സീന വീട്ടുകാരോട് പരാതിപ്പെടുകയായിരുന്നു. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, husband, wife molested; case against husband and family
Keywords: Kasaragod, Kerala, news, case, Police, husband, wife molested; case against husband and family