ഭര്‍ത്താവിന്റെ കുത്തേറ്റ യുവതിയുടെ നിലഗുരുതരം
Jan 1, 2013, 17:49 IST
ബേക്കല്‍: മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ കഠാരകൊണ്ടുള്ള കുത്തേറ്റ് യുവതിയുടെ നില അതീവ ഗുരുതരം. പാക്കം വെളുത്തോളി ലക്ഷംവീട്ടിലെ ഭാരതി (39)യെയാണ് കഴിഞ്ഞ ദിവസം രാത്രി ഭര്‍ത്താവ് നാരായണന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഭാരതിയെ അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭാരതിയെ കുത്തിയ ഉടന്‍ തന്നെ നാരായണന്‍ കടന്നു കളയുകയായിരുന്നു. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് ഭാരതിയെ ആശുപത്രിയിലെത്തിച്ചത്. ഭാരതിയുടെ ദേഹത്ത് ഇരുപതോളം കുത്തേറ്റിട്ടുണ്ട്. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഭാരതിയുടെ മൊഴിയെടുക്കാന്‍ പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയി.

Keywords: Husband, Stabbing, WIfe, Critical, Injured, Bekal, Kasaragod, Police enquiry, Kozhikode, Kerala, Malayalam news