രണ്ടാം വിവാഹം കഴിച്ചതിന് ഭര്‍ത്താവിനെ ആദ്യഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു
Jul 5, 2012, 15:26 IST
കാസര്‍കോട്: രണ്ടാംവിവാഹം കഴിച്ചതിന് ഭര്‍ത്താവിനെ ആദ്യഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ ബന്തിയോട് അടുക്കയിലെ സുലൈമാന്റെ മകനും പാചകതൊഴിലാളിയുമായ തെക്കില്‍ അഹമ്മദിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്തിയോട് വെച്ച് ആദ്യഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. അഹമ്മദ് കാസര്‍കോട് സ്വദേശിനിയായ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് കാസര്‍കോട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് രണ്ടാം വിവാഹം മറിച്ചുവെച്ചെന്നാരോപിച്ച് ആദ്യഭാര്യയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

Keywords: Kasaragod, Assault, Husband, Wife, Marriage