സൗന്ദര്യത്തിന്റെ പേരില്‍ നിരന്തരം കളിയാക്കുന്നു, വിവാഹത്തിന്റെ ഒന്നാംവാര്‍ഷിക ദിനത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി ആശുപത്രിയില്‍, ഭര്‍ത്താവിനും വീട്ടുക്കാര്‍ക്കുമെതിരെ കേസ്
Sep 1, 2018, 21:28 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.09.2018) സൗന്ദര്യത്തിന്റെ പേരില്‍ നിരന്തരം കളിയാക്കുകയും കുത്തുവാക്കുപറഞ്ഞ് നോവിക്കുകയും ചെയ്തതിന്റെ മനോവിഷമത്തില്‍ യുവതി വിവാഹത്തിന്റെ ഒന്നാംവാര്‍ഷിക ദിനത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. യുവതിയെ ഗുരുതരാവസ്ഥയില്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കുമെതിരെ ചന്തേര പോലീസ് കേസെടുത്തു.
തൃക്കരിപ്പൂര്‍ ഈയ്യക്കാട് സ്വദേശിയും തൃക്കരിപ്പൂര്‍ ടൗണില്‍ ചുമട്ടുതൊഴിലാളിയുമായ കിരണ്‍ ബാബു (35), പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് ശൈലജ, രണ്ട് സഹോദരിമാര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2017 ഓഗസ്റ്റ് 18ന് ആണ് കാഞ്ഞങ്ങാട് കുന്നുമ്മല്‍ സ്വദേശിനിയായ യുവതിയും കിരണ്‍ ബാബുവും തമ്മിലുള്ള വിവാഹം നടന്നത്.
വിവാഹത്തിന് ശേഷം ഭാര്യയ്ക്ക് സൗന്ദര്യം പോരെന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും കളിയാക്കുകയും നിരന്തരം പീഡിപ്പിക്കുകയുമായിരുന്നു. ഇതില്‍ മനംനൊന്താണ് വിവാഹ വാര്‍ഷിക ദിനത്തില്‍ യുവതി കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവത്തെതുടര്‍ന്ന് കിരണല്‍ ബാബുവിനെ ചുമട്ടുതൊഴിലാളി സംഘടനയില്‍നിന്നും പുറത്താക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, News, Kasaragod, Suicide-attempt, Case, Husband, Wife, Wife committed suicide attempt