മര്‍ദിച്ച് ഒരു പവന്റെ താലിമാല തട്ടിപ്പറിച്ചതായി പരാതി; ഭര്‍ത്താവിനെതിരെ പോലീസ് കേസ്
Aug 9, 2017, 16:24 IST
ബദിയടുക്ക: (www.kasargodvartha.com 09.08.2017) മര്‍ദിച്ച് ഒരു പവന്റെ താലിമാല തട്ടിപ്പറിച്ചതായി പരാതി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കാടമന മാടത്തടുക്കയിലെ അംഗന്‍വാടി അധ്യാപിക ഗീതയുടെ പരാതിയില്‍ ഭര്‍ത്താവ് രാഘവനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
വീട്ടില്‍ നിന്നും അംഗന്‍വാടിയിലേക്ക് പോകുംവഴി ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് രാഘവ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ഒന്നേകാല്‍ പവന്റെ താലിമാല തട്ടിപ്പറിക്കുകയും ചെയ്തുവെന്നാണ് പരാതി. നേരത്തെ രാഘവനെതിരെ നരഹത്യാശ്രമത്തിന് കേസുള്ളതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, complaint, Wife assaulted; case against husband
Keywords: Kasaragod, Kerala, news, Police, case, complaint, Wife assaulted; case against husband