city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദാരിദ്ര്യത്തിന്റെ കൂട്ടില്‍ യുവ കവയിത്രിയും മക്കളും

കരിവെള്ളുര്‍: (www.kasargodvartha.com 25.04.2014) ബിഎ, ബിഎഡ് ബിരുദധാരിണിയും അറിയപ്പെടുന്ന കവയിത്രിയും കഥാകാരിയുമായ ഉഷാകുമാരി ജീവിത യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പകച്ച് നില്‍കുന്നു. തൊഴില്‍ രഹിതയായ ഉഷാകുമാരി പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും വൃദ്ധ പിതാവിനെയും പുലര്‍ത്താന്‍ പരക്കം പായുകയാണ്. അതിനിടെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഒറ്റമുറി വീടും കൂടിയാകുമ്പോള്‍ അവരുടെ സ്വപ്‌നങ്ങളുടെ ചിറക് മുറിയുന്നു. വിവാഹ മോചിതയായ ഉഷാകുമാരി ഇപ്പോള്‍ കരിവെള്ളുര്‍ കുതിരുമ്മലിലെ ജനലും വാതിലുമില്ലാത്ത ഒറ്റമുറി വീട്ടില്‍ തന്റെ സങ്കടങ്ങളെയും പ്രതീക്ഷകളെയും കൂട്ടുപിടിച്ച് ജീവിതം തള്ളിനീക്കുകയാണ്. ഇവരുടെ ദുരിത ജീവിതത്തില്‍ നിന്ന് മാതാവ് നാരായണിയമ്മ അന്ത്യയാത്രയായി.

ഉഷാകുമാരിയുടെ ഭര്‍ത്താവാകട്ടെ വിവാഹമോചനം തേടി ഗുജറാത്തില്‍ ജോലിചെയ്യുകയാണ്. മഴക്കാലത്ത് വെള്ളംകെട്ടിനില്‍കുന്ന വിശാലമായ വയലിന്റെ നടുവിലാണ് കാലംപ്പഴക്കം കൊണ്ട് തകര്‍ന്ന് വീഴാറായ കുടിലുപോലുള്ള വീട് സ്ഥിതി ചെയ്യുന്നത്. മഴപെയ്താല്‍ ഒരുതുള്ളി വെള്ളം പുറത്ത് പോകില്ല. വയലിലെ വെള്ളം വീട്ടിനകത്ത് തളംകെട്ടിനില്‍കും.

അദ്ധ്യാപക ബിരുധം നേടിയ ഉഷാകുമാരി കണ്ണുര്‍, കാസര്‍കോട് ജില്ലകളിലായി വര്‍ഷങ്ങളോളും ചില സ്വകാര്യ സ്‌കൂളുകളില്‍ അദ്ധ്യാപികയായിരുന്നു. അവിടെ നിന്ന് കിട്ടിയ തുച്ഛമായ ശമ്പളം മാതാവിന്റെ ചികിത്സയ്ക്കായി ചിലവഴിച്ചു. വിവാഹ മോചനം ലഭിച്ചപ്പോള്‍ കിട്ടിയ ഒരു ലക്ഷം രൂപയും മാതാവിന്റെ ചികിത്സയ്ക്ക് വേണ്ടി ചിലവഴിച്ചു. പിതാവ് എ.കെ. വാസു നമ്പ്യാര്‍ പയ്യന്നൂര്‍ ടൗണില്‍ വഴിവാണിഭം നടത്തി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോള്‍ അടുപ്പ് പുകയുന്നത്.

എവിടെയും സ്ഥിരമായ ജോലി ലഭിക്കാത്തതും യോഗ്യതയുണ്ടായിട്ടും സര്‍ക്കാര്‍ ജോലി ലഭിക്കാത്തതും കുടുംബത്തെ കരകയറ്റാന്‍ ഉഷാകുമാരിക്ക് തടസ്സം നിന്നു. ഭര്‍ത്താവ് വിട്ടുപോയത് ആഘാതമായി. മൂത്ത മകന്‍ ഉദയകൃഷ്ണന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മകള്‍ ദേവനന്ദയെ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ക്കണം. ഒന്നിനും വഴികാണാതെ നിസ്സഹായയായി നില്‍ക്കുകയാണ് 2002ലെ അയ്യപ്പിള്ള ആശാന്‍ അവാര്‍ഡ് ജേതാവ് കൂടിയായ കവയിത്രി ഉഷാകുമാരി.

വൃദ്ധനായ വാസു നമ്പ്യാര്‍ക്കാണെങ്കില്‍ മകളെയും പേരക്കുട്ടികളെയും സംരക്ഷിക്കാനുള്ള വരുമാനമില്ല. അപകടനിലയിലായ വീടിന്റെ അറ്റകുറ്റപ്പണി മഴയ്ക്ക് മുമ്പ് നടത്തണമെന്നുണ്ടെങ്കിലും ഒരു പൈസ കയ്യിലില്ല. കിണറുണ്ടെങ്കിലും വയലിലെ ചെളിവെള്ളം കയറി വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നില്ല. പുതിയ വീടുപണിയാന്‍ ഇ.എം.എസ് ഭവന പദ്ധതിയില്‍ പേര് നല്‍കിയെങ്കിലും വീടുണ്ടെന്ന കാരണത്താല്‍ വായ്പ അനുവദിക്കുന്നില്ല. മറ്റു ആനുകൂല്യങ്ങളൊന്നും കുടുംബത്തിന് അനുവദിക്കുന്നുമില്ല.

മാതാവിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചിലവാക്കിയതിന്റെ ബാധ്യതയും കുടുംബത്തെ അലട്ടുന്നു. കാസര്‍കോട്ടെ ചില സായാഹ്‌ന പത്രങ്ങില്‍ കുറച്ച് കാലം ഉഷാകുമാരി ജോലി നോക്കുകയും നിരവധി കഥകളും കവിതകളും അനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആകാശവാണിയിലും കഥകളും കവിതകളും അവതരിപ്പിച്ചിട്ടുണ്ട്. തന്റെ കഥകളിലെ ദു:ഖ കഥാപാത്രങ്ങളെ പോലെ തന്റെ ജീവിതവും ദു:ഖകരമായത് യാദൃച്ഛികമാകാമെന്ന് ഉഷാകുമാരി കരുതുന്നു. മനുഷ്യത്വമുള്ളവരുടെ കാരുണ്യ ഹസ്തം തങ്ങളുടെ നേരെ നീളുകയാണെങ്കില്‍ ഇപ്പോഴത്തെ ദുരിതാവസ്ഥയില്‍ നിന്ന് ചെറിയൊരു അശ്വാസം ആകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. സഹായങ്ങള്‍ എസ്.ബി.ടി ബാങ്കിലെ പയ്യന്നൂര്‍ ശാഖയിലെ 57068491077 എന്ന അക്കൗണ്ട് നമ്പറിലേക്കോ ഉഷാകുമാരിയെ 9446675107 എന്ന നമ്പറിലോ വിളിച്ച് എത്തിക്കാവുന്നതാണ്.

ദാരിദ്ര്യത്തിന്റെ കൂട്ടില്‍ യുവ കവയിത്രിയും മക്കളും

ദാരിദ്ര്യത്തിന്റെ കൂട്ടില്‍ യുവ കവയിത്രിയും മക്കളും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Karivellur, poet, helping hands, Needs help, husband, wife, marriage.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia