city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്വീബിന്റേയും ഇമാമുമാരുടേയും മുറികള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തുന്ന മോഷ്ടാവ് ആര്? പോലീസിന് തലവേദനയാവുന്നു

കാസര്‍കോട്: (www.kasargodvartha.com 12/08/2015) പള്ളികളില്‍കയറി ഖത്വീബിന്റേയും ഇമാമുമാരുടേയും മറ്റും മുറികള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്ന മോഷ്ടാവ് വിലസുന്നത് പോലീസിന് തലവേദന സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ഇത്തരത്തില്‍ നാലോളം കവര്‍ച്ചകളാണ് കുമ്പളയ്ക്കും ചെര്‍ക്കളയ്ക്കും ഇടയില്‍ നടന്നത്. കഴിഞ്ഞദിവസം ചെര്‍ക്കള ബദര്‍ ജുമാ മസ്ജിദ് ഇമാം കെ.പി. ഷാഫി മുസ്ല്യാരുടെ മുറി കുത്തിത്തുറന്ന് ഒന്നരപവന്‍ സ്വര്‍ണവും പണവും കവര്‍ച്ചചെയ്തിരുന്നു. മുറിപൂട്ടി നിസ്‌കാരത്തിന് പോകുന്ന സന്ദര്‍ഭം നോക്കിയാണ് മോഷ്ടാവ് കവര്‍ച്ചനടത്തുന്നത്.

നാല് കവര്‍ചാകേസുകളും സമാന രീതിയിലുള്ളതായതിനാല്‍ ഇതിനെല്ലാം പിന്നില്‍ ഒരാള്‍തന്നെയാണെന്നാണ് പോലീസിന്റെ സംശയം. ചെര്‍ക്കളയില്‍ ഇമാം മുറി പൂട്ടി സുബ്ഹി നിസ്‌ക്കാരത്തിന് പോയപ്പോഴാണ് പള്ളിയുടെ മുകളിലുള്ള മുറിയില്‍ കവര്‍ച്ചനടന്നത്. ഷെല്‍ഫ് കുത്തിപ്പൊളിച്ചാണ് സ്വര്‍ണ്ണചെയ്‌നും മോതിരവും പണവും കവര്‍ച്ചചെയ്തത്. കുട്ടിക്കായി വാങ്ങിവെച്ച ആഭരണമാണ് നഷ്ടപ്പെട്ടത്. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് ആരിക്കാടി വലിയ ജുമാ മസ്ജിദ് ഖത്വീബ് മുഹമ്മദ് മുനീര്‍ ഹുദവിയുടെ മുറി കുത്തിത്തുറന്ന് 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്നിരുന്നു. ഖത്വീബ് തൊട്ടടുത്ത മദ്രസയിലേക്ക്‌പോയി തീരിച്ചുവന്നപ്പോഴാണ് മുറിയുടെ പൂട്ട് തകര്‍ത്ത് മൊബൈല്‍ കവര്‍ന്നത്. ഖത്വീബിന്റെ പരാതിയില്‍ കുമ്പള പോലീസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ മാസം 13ന് മുള്ളേരിയ ഗാഡിഗുഡ്ഡെ കാനക്കോട് ചാക്കത്തടി ബദര്‍ മസ്ജിദ് ഇമാം ഷാഫി മുസ്ലിയാരുടെ മുറികുത്തിതുറന്ന് 12,000 രൂപ കവര്‍ന്നിരുന്നു. പള്ളി പൂട്ടി അടുത്തുള്ള ഒരു വീട്ടില്‍ ഉറങ്ങാന്‍ പോയതായിരുന്നു ഇമാം. രാവിലെ നിസ്‌ക്കാരത്തിനായി പള്ളിതുറക്കാനായെത്തിയപ്പോഴാണ് കവര്‍ച്ചനടന്നതായി കണ്ടത്.

കഴിഞ്ഞമാസം 10ന് കുമ്പള ടൗണിലെ ബദര്‍ ജുമാസ്ജിദ് ഖത്വീബ് ഉമര്‍ ഹുദവിയുടെ മുറിയിലും സമാനമായരീതിയില്‍ കവര്‍ച്ച നടന്നിരുന്നു. പള്ളിയില്‍ തറാവീഹ് നിസ്‌കാരം നടന്നു കൊണ്ടിരിക്കെ മുകള്‍ നിലയിലെ ഖത്തീബിന്റെ മുറി കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകളും റാഡോ വാച്ചും പണവും കവരുകയായിരുന്നു. 11,500 രൂപ, 40,000 രൂപ വിലവരുന്ന റാഡോ വാച്ച്, 12,000 രൂപ വിലവരുന്ന സാംസംഗ് മൊബൈല്‍ ഫോണ്‍, 4,000 രൂപ വിലവരുന്ന നോക്കിയ മൊബൈല്‍ ഫോണ്‍ എന്നിവയാണ് നഷ്ടപ്പെട്ടത്.

ഈകവര്‍ച്ചകളിലൊന്നുംതന്നെ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എവിടെനിന്നും സംശയിക്കത്തക രീതിയിലുള്ള വിരലടയാളവും പോലീസിന് കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ കവര്‍ച്ചയ്ക്കുപിന്നില്‍ ന്യൂജനറേഷന്‍ മോഷ്ടാവാണെന്നാണ് പോലീസ് സംശയിക്കുന്നത്. കുമ്പളയില്‍ നഗരത്തിനോട് ചേര്‍ന്നുള്ള ബദര്‍ ജുമാ മസ്ജിദില്‍നടന്ന കവര്‍ച്ചയില്‍ ടൗണില്‍ പോലീസ് സ്ഥാപിച്ച സി.സി.ടി.വിയില്‍നിന്നും പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടാകുമെന്ന് കരുതി പരിശോധിച്ചെങ്കിലും കിട്ടിയില്ല.
ഖത്വീബിന്റേയും ഇമാമുമാരുടേയും മുറികള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തുന്ന മോഷ്ടാവ് ആര്? പോലീസിന് തലവേദനയാവുന്നു

Keywords: Who is that robber, Robbery, Kasaragod, Kerala, Kumbala, Masjid, Advertisement Royal Silks

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia