കുമ്പള പഞ്ചായത്ത്; ആരായിരിക്കും അടുത്ത പ്രസിഡണ്ട്?
Aug 7, 2014, 22:21 IST
കുമ്പള: (www.kasargodvartha.com 07.08.2014) കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് പി.എച്ച് റംലയുടെ രാജി പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗീകരിച്ച സാഹചര്യത്തില്‍ പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി താഹിറ യൂസഫിനെ നിശ്ചയിക്കുമെന്ന് ഏറെക്കുറേ ഉറപ്പായി. പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കക്കളം കുന്നില്‍ നിന്നും വിജയിച്ച താഹിറ യൂസഫ് ഇപ്പോള്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണാണ്.
റംലയെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കാന്‍ പ്രാദേശിക ലീഗ് നേതൃത്വം നടത്തിയ ശ്രമങ്ങള്‍ വിജയിച്ച സാഹചര്യത്തില്‍ പ്രാദേശിക നേതൃത്വത്തിന് കൂടി താല്‍പര്യമുള്ള ആളെ പ്രസിഡണ്ടാക്കാനാണ് ആലോചന. കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് നേതാവ് യൂസഫിന്റെ ഭാര്യയാണ് താഹിറ.
19-ാം വാര്‍ഡായ കൊപ്പളത്ത് നിന്നും വിജയിച്ച നസീമയെ പ്രസിഡണ്ടാക്കണമെന്ന് നേരത്തെ ചില ലീഗ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും താഹിറക്ക് തന്നെയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സാധ്യത കല്‍പിക്കുന്നത്.
Also Read:
സച്ചിന് ടെന്‍ഡുല്‍ക്കര്‍ പാര്‍ലമെന്റില്‍ എത്താത്തത് വിവാദമാകുന്നു
Keywords: Kasaragod, Kumbala, Panchayath, President, Political party, Leader, League, Youth League, Thahira Yousuf, Committee,
Advertisement: