city-gold-ad-for-blogger
Aster MIMS 10/10/2023

ശിഹാബ് തങ്ങള്‍ ആംബുലന്‍സില്‍ നിന്നും 90 പാക്കറ്റ് പാന്‍ മസാല പിടികൂടിയ സംഭവത്തില്‍ ശരിക്കും ആരാണ് പ്രതി ?


കുമ്പള: (www.kasargodvartha.com 05.05.2020) മട്ടന്നൂര്‍ മുന്നൂരിലെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലുള്ള ആംബുലന്‍സില്‍ നിന്നും 90 പാക്കറ്റ് പാന്‍മസാല പിടികൂടിയതിന്റെ സത്യം എന്ത്?

കേരളത്തിലെ ഏറ്റവും വലിയ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സില്‍ വെച്ച് വെറും 90 പാക്കറ്റ് പാന്‍മസാല പിടികൂടിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആംബുലന്‍സിൽ പാൻ മസാല കടത്തിയ തിന്റെ പേരില്‍ ഡ്രൈവര്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി പി പി മുസദ്ദിഖിനെ (29) യാണ് കുമ്പള എസ് ഐ സന്തോഷ് കുമാറും സംഘവും തിങ്കളാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്.

ആംബുലന്‍സ് തടഞ്ഞ് പാന്‍പരാഗ് പിടികൂടുമ്പോള്‍ കണ്ണൂരിലെ ഒരു മാനസീകാസ്വാസ്ഥ്യമുള്ള രോഗിയും ബന്ധുവും ഉണ്ടായിരുന്നു.

ഡ്രൈവറുടെ സീറ്റിന് സമീപം തന്നെയാണ് പാക്ക് ചെയ്ത കവര്‍ ഉണ്ടായിരുന്നത്. പോലീസിന് മുന്‍കൂട്ടിയുള്ള വിവരം ലഭിച്ചിരുന്നുവെന്നാണ് സൂചന.

വലിയ പോലീസ് സംഘത്തെ കണ്ടതോടെ ഡ്രൈവര്‍ പരുങ്ങലിലായിരുന്നു. സീറ്റിനടുത്ത പൊതി കണ്ട് പോലീസ് ചോദിച്ചപ്പോള്‍ കണ്ണൂരിലെ ആംബുലന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഹാരിസിന് നല്‍കാന്‍ മംഗ്ലൂരുവിലെ ഒരാള്‍ കൊടുത്തുവിട്ട മരുന്നാണെന്നാണ് ഡ്രൈവര്‍ മറുപടി പറഞ്ഞത്. പോലീസ് പാക്കറ്റ്  പൊട്ടിച്ചു നോക്കിയതോടെ പാന്‍മസാലയാണെന്ന് വ്യക്തമായി. ഇതോടെ ഡ്രൈവര്‍ പോലീസിന് മുന്നില്‍ വെച്ച് തന്നെ ഹാരിസിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആംബുലന്‍സ് ഡ്രൈവര്‍ക്ക് പാന്‍മസാലയാണ് പാക്കറ്റില്‍ ഉള്ളതെന്നതില്‍ കൃത്യമായ അറിവുണ്ടെന്ന് പറഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനിടയില്‍ ശിഹാബ് തങ്ങളുടെ ആംബുലന്‍സില്‍ നിന്നും പാന്‍ മസാല പിടികൂടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി തന്നെ പ്രചരിക്കപ്പെട്ടു.
ശിഹാബ് തങ്ങള്‍ ആംബുലന്‍സില്‍ നിന്നും   90 പാക്കറ്റ് പാന്‍ മസാല പിടികൂടിയ സംഭവത്തില്‍   ശരിക്കും ആരാണ് പ്രതി ?

സി.പി.എം സൈബര്‍ വിഭാഗവും ലീഗ് സൈബര്‍ വിഭാഗവും വിഷയം ഏറ്റെടുത്തതോടെ വിഷയത്തിന് രാഷ്ട്രീയ നിറം കൈവന്നു. ശിഹാബ് തങ്ങള്‍ ആംബുലന്‍സിനെ കുടുക്കാന്‍ ആംബുലന്‍സ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ സി.പി.എം പ്രവര്‍ത്തകന്‍ ഹാരിസ് മുണ്ടേരി മനപൂര്‍വ്വം പാന്‍ മസാല കൊടുത്ത് വിട്ട് പോലീസിന് വിവരം നല്‍കി  പിടിപ്പിക്കുകയായിരുന്നുവെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.

ഇതിനിടയില്‍ ആംബുലന്‍സ് ഡ്രൈവര്‍ നിരപരാധിയാണെന്നും താന്‍ പഞ്ഞിട്ടാണ് ഒരാള്‍ കൊടുത്തു വിട്ട മരുന്ന് ആംബുലന്‍സ് ഡ്രൈവര്‍ വാങ്ങി വെച്ചതെന്നും ഹാരിസിന്റെ വീഡിയോ പുറത്ത് വന്നതോടെ ചിത്രം മാറിമറിഞ്ഞു.

പോലീസ് തങ്ങളുടെ നടപടിയില്‍ ഉറച്ച് നിൽക്കുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുകയും ചെയ്തതോടെ സംഭവത്തിന്റെ യഥാര്‍ത്ഥ സത്യം എന്താണെന്നത് ഇപ്പോഴും തെളിയിക്കപ്പെടാതെ കിടക്കുകയാണ്. ഏതായാലും  ഒരിടവേളയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ചൂടുള്ള രാഷ്ട്രീയ വിഷയമായി മാറി ആംബുലൻസിൽ നിന്ന് പാൽമസാല പിടികൂടിയ സംഭവം.

Keywords: Kasaragod, Kumbala, Kerala, News, Munavar Ali Shihab Thangal, Ambulance, Who is behind the Panmasala  Packet seized from the Ambulance ?

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL