ആശ്രിതര്‍ക്ക് വേണ്ടി ആര് മുന്നോട്ടു വരും?
Jan 29, 2012, 12:34 IST
കാസര്‍കോട്: വിമാനദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് വേണ്ടി അഹോരാത്രം പ്രയത്നിച്ച അടുത്തിടെ മരിച്ച എന്‍.എ. സുലൈമാനെ പോലുള്ളവരുടെ നീക്കങ്ങളാണ് ഇരകളുടെ ബന്ധുക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നത്. എന്നാല്‍ സുലൈമാന്റെ നിര്യാണത്തോടെ അത്തരം ശ്രമങ്ങളും ഏതാണ്ട് നിലച്ചിരിക്കുകയാണ്.
ഉറ്റവരെയെല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനും അവര്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കുന്നതിനും എന്‍.എ.സുലൈമാന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച മംഗലാപുരം എയര്‍ക്രാഷ് വിക്ടിംസ് ഫാമിലീസ് ആന്റ് റിലേറ്രീവ്സ് എന്ന സംഘടന നടത്തിയ സേവനങ്ങള്‍ മഹത്തരമായിരുന്നു. എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചടക്കമുള്ള സമരപരിപാടികളിലും സജീവമായി ഇടപെട്ടിരുന്നു. സര്‍വ്വതും നഷ്ടപ്പെട്ടവരോട് വിലപേശല്‍ നടത്തുന്ന എയര്‍ഇന്ത്യയുടെയും മറ്റും നടപടിയെ തുറന്ന് എതിര്‍ത്തവരില്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു.
മണലാരണ്യം സ്വപ്നം കണ്ട് ഗള്‍ഫ് നാടുകളിലും വിദേശരാജ്യങ്ങളിലും ജോലിക്ക് പോയവര്‍ക്ക് വേണ്ടി താങ്ങുംതണലുമായി പ്രവര്‍ത്തിക്കാനും സുലൈമാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഈ രംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവര്‍ മുന്നോട്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബി.പി.എല്‍ കാര്‍ഡുണ്ടെങ്കില്‍ എയര്‍ ഇന്ത്യ സൗജന്യ വിമാന ടിക്കറ്റ് നല്‍കുമോ?

Keywords: Mangalore air crash, N.A Sulaiman, Kasaragod