city-gold-ad-for-blogger

വൈറ്റ്മൂണ്‍ പൊവ്വല്‍ മഹര്‍-2017; ലൈവ് പ്രോഗ്രാം

ചെര്‍ക്കള: (www.kasargodvartha.com 11.01.2017) പൊവ്വല്‍ വൈറ്റ്മൂണ്‍ കലാകായിക വേദി 12-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹര്‍-17 സമൂഹ വിവാഹവും മതപ്രഭാഷണ പരമ്പരയും കാസര്‍കോട് വാര്‍ത്തയില്‍ ലൈവായി കാണാം. ജനുവരി 12 മുതല്‍ 15 വരെ നടക്കുന്ന പരിപാടിയുടെ ഓരോ നിമിഷങ്ങളും ഏവര്‍ക്കും ലൈവായി വീക്ഷിക്കാനാകും. മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് വൈറ്റ്മൂണ്‍ രണ്ട് യുവതികള്‍ക്ക് മംഗല്യ ഭാഗ്യം ഒരുക്കുന്നത്.



തുടര്‍ന്നു നാലു ദിവസങ്ങളില്‍ നടക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ കേരളത്തിലെ പ്രഗത്ഭ പ്രാസംഗികര്‍ പങ്കെടുക്കും. പരിപാടി നടക്കുന്ന സമയങ്ങളില്‍ കാസര്‍കോട് വാര്‍ത്തയുടെ ഇതേ പോസ്റ്റില്‍ ലൈവായി കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കാസര്‍കോട് വാര്‍ത്തയും സീ മീഡിയയും സഹകരിച്ചാണ് ലൈവ് പോഗ്രാം നടത്തുന്നത്.

ലൈവ് ഇവന്റുകള്‍


1. ജനുവരി 12 (വൈകുന്നേരം 6.30 മുതല്‍ 8 മണി വരെ) ഉദ്ഘാടന പൊതുസമ്മേളനം,  (രാത്രി 8 മണി മുതല്‍ രാത്രി 11 മണിവരെ) മഞ്ചേശ്വരം ദാറുല്‍ ഖുര്‍ആനിലെ അത്ഭുത ബാലന്‍ ഉമ്മര്‍ ഖാലിബിന്റെ പ്രഭാഷണം

2. ജനുവരി 13 (രാത്രി 8 മണി മുതല്‍ രാത്രി 11 മണിവരെ): ഏഴു വയസുകാരനായ മാസ്റ്റര്‍ മുഹമ്മദ് സ്വാലിഹ് ബത്തേരിയുടെ പ്രഭാഷണം
3. ജനുവരി 14 (രാത്രി 8 മണി മുതല്‍ രാത്രി 11 മണിവരെ): അല്‍ഹാഫിള് റിയാസ് മന്നാനി വഞ്ചിയൂറിന്റെ പ്രഭാഷണം.


4. ജനുവരി 15 (രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1.30 മണി വരെ) സാംസ്‌കാരിക സമ്മേളനം, സമൂഹവിവാഹം. (രാത്രി 8 മണി മുതല്‍ രാത്രി 11 മണിവരെ). അല്‍ ഹാഫിള് ഷെമീസ് ഖാന്‍ നാഫിഇ തൊടുപുഴയുടെ പ്രഭാഷണം.


വൈറ്റ്മൂണ്‍ പൊവ്വല്‍ മഹര്‍-2017; ലൈവ് പ്രോഗ്രാം

Keywords : Cherkala, Povvel, Kasaragod, Kerala, Kasargod Vartha, Programme, White Moon Povvel, Mahar 2017, Live telecast in Kasargodvartha, Cmedia, White Moon Povvel Mahar 2017 live on Kasargodvartha, Youtube. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia