മുളിയാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കണം: വൈറ്റ്മൂണ്‍ പൊവ്വല്‍
Sep 5, 2015, 09:30 IST
ബോവിക്കാനം: (www.kasargodvartha.com 05/09/2015) ദിവസവും നൂറുക്കണക്കിന് എന്‍ഡോസള്‍ഫാന്‍ രോഗികളും, മലയോര മേഖലയിലേതടക്കം നാലോളം പഞ്ചായത്തിലെ നിര്‍ധനരോഗികളും ആശ്രയിക്കുന്ന ബോവിക്കാനം ഹെല്‍ത്ത് സെന്ററിനെ അപ്‌ഗ്രേഡ് ചെയ്ത് രാത്രികാല ചികിത്സ ലഭ്യമാകും വിധം കിടത്തി ചികിത്സ ആരംഭിക്കാന്‍ ബന്ധപെട്ടവര്‍ തയ്യാറാവണമെന്ന് വൈറ്റ് മൂണ്‍ കലാകായിക വേദി പൊവ്വലിന്റെ കീഴിലുള്ള ബോവിക്കാനം ബ്രാഞ്ച് കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
പൊവ്വല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വൈറ്റ് മൂണ്‍ ബോവിക്കാനം യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഫൈസല്‍ നെല്ലിക്കാടിന്റെ അധ്യക്ഷതയില്‍ നാസര്‍ എം.പി ഉദ്ഘാടനം ചെയ്തു. കബീര്‍ പള്ളം, ആസിഫ്, സബാദ്, റാഷിദ് എം.പി, മുസമ്മില്‍ റമീസ്, സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് എന്‍.കെ സ്വാഗതവും ഇജാസ് ബോവിക്കാനം നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പ്രസിഡണ്ട്: സിയാദ് വളപ്പില്‍. സെക്രട്ടറി: ഷൈശാദ് ബി.കെ. ട്രഷറര്‍: ഇജാസ് ബോവിക്കാനം.
Keywords : Muliyar, Health, Hospital, Treatment, Kasaragod, Kerala, White Moon Povvel.