പൊവ്വല്‍ വൈറ്റ്മൂണ്‍ കലാവേദിയുടെയും മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും തണലില്‍ രണ്ട് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം
Jan 16, 2017, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 16/01/2017) പൊവ്വല്‍ വൈറ്റ്മൂണ്‍ കലാവേദിയുടെയും മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും തണലില്‍ രണ്ട് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം. നിര്‍ധനരും അനാഥരുമായ രണ്ട് യുവതികളെ സ്വര്‍ണവും അവര്‍ക്ക് ഉപജീവനത്തിനുള്ള ഓട്ടോറിക്ഷയും നല്‍കികൊണ്ട് ആഹ്ലാദ പൂര്‍വ്വമാണ് പൊവ്വല്‍ വൈറ്റ്മൂണ്‍ കലാവേദിയുടെയും മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ കെട്ടിച്ചയച്ചത്. മംഗല്യ ചടങ്ങില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ചു. അബ്ദുല്‍ മജീദ് ബാഖവി, ഷാഫി ബാഖവി ചാലിയം, അബ്ദുല്‍ അസീസ് ദാരിമി പൊന്‍മല, അഹ് മദ് മുസ്‌ലിയാര്‍ തുരുത്തി, റഷീദ് ഫൈസി എന്നിവര്‍ സംബന്ധിച്ചു. സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
ആശിര്‍വദിക്കാനെത്തിയ ആയിരങ്ങള്‍ക്ക് ഭക്ഷണവും ഒരുക്കിയിരുന്നു. രാവിലെ നടന്ന സാംസ്‌ക്കാരിക പരിപാടി ഐ.എന്‍.എല്‍ ദേശീയ സെക്രട്ടറി അഹ് മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ മാളിക അധ്യക്ഷത വഹിച്ചു. അച്ചു നായന്മാര്‍മൂല, ബഡുവന്‍ കുഞ്ഞി ചാല്‍ക്കര, കെ.എന്‍.ഹനീഫ്, എം.എ.ലത്വീഫ്, അസീസ് കടപ്പുറം, കെ.എസ്.ഫക്രുദ്ദീന്‍, എ.ബി.ഹാരിസ്, എം.പി.നാസര്‍, നൗഷാദ് നെല്ലിക്കാട് സംസാരിച്ചു.
സമൂഹ വിവാഹത്തോടനുനബന്ധിച്ച് നാലു ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പരയില്‍ സ്വാഗത സംഘം ട്രഷറര്‍ എ.ബി. ഹാരിസ് പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം അബ്ദുല്‍ അസീസ് ദാരിമി പൊന്‍മല ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ബഡുവന്‍ കുഞ്ഞി ചാല്‍ക്കര അധ്യക്ഷത വഹിച്ചു. ഹാഫിസ് ഫസലു റഹ് മാന്‍ ഖിറാഅത്ത് അവതരിപ്പിച്ചു. കേരള ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി. അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായിരുന്നു. ദാറുല്‍ ഖുര്‍ആന്‍ ദര്‍സ് വിദ്യാര്‍ത്ഥി ഉമര്‍ ഖാലിബ് അന്ത്യനാളിന്റെ അടയാളം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏഴു വയസുകാരന്‍ മാസ്റ്റര്‍ മുഹമ്മദ് സാലിഹ് ബത്തേരി, ഹാഫിസ് റിയാസ് മന്നാനി വഞ്ചിയൂര്‍, അബു ഷമീസ് ഖാന്‍ നാഫിഇ ഇടുക്കി പ്രഭാഷണം നടത്തി.

Keywords: Kasaragod, Kerala, marriage, Wedding, Povval White moon Kalavedi, Mehboobe Millath Charitable trust, White moon organizes wedding program.