city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉഷ്ണക്കാറ്റിന് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണം

കാസര്‍കോട്: (www.kasargodvartha.com 27.04.2016) 28ന് സംസ്ഥാനത്ത് താപനില ഉയര്‍ന്ന് ഉഷ്ണക്കാറ്റിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആശുപത്രികള്‍, അംഗണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

കുടിവെളളവും ഒ ആര്‍ എസ് പായ്ക്കറ്റുകളും കരുതലുണ്ടാകണം. അമിതമായി ചൂട് കൂടിയാല്‍ സൂര്യാഘാതമുണ്ടാകാന്‍ സാധ്യതയുണ്ട്. രാവിലെ 11 നും ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്കുമിടയില്‍ തൊഴിലാളികള്‍ പുറംജോലികള്‍ ചെയ്യുന്നത് വിലക്കികൊണ്ടുള്ള ലേബര്‍ കമ്മീഷണറുടെ ഉത്തരവ് കര്‍ശനമായി പാലിക്കണം. ഇക്കാര്യത്തില്‍ തൊഴിലാളികളും തൊഴിലുടമകളും ജാഗ്രതപാലിക്കണം. ഈ സമയത്ത് പൊതുജനങ്ങള്‍ യാത്ര ഒഴിവാക്കണം.

ഉഷ്ണക്കാറ്റിന് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണം


Keywords : Kasaragod, Whether report from district administration.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia